കണ്ണൂര്‍: ചെങ്ങളായിയില്‍ റോഡില്‍ കൂറ്റന്‍ കുഴി രൂപപ്പെട്ടു. ഇന്നലെ വൈകുന്നേരത്തോടെയാണ് വലിയ കുഴി രൂപപ്പെട്ടത്. കാവുമ്പായി – കരിവെള്ളൂര്‍ റോഡിലാണ് മൂന്ന് മീറ്ററിലധികം ആഴമുള്ള കുഴി ഉണ്ടായിരിക്കുന്നത്.
ഇന്നലെ വൈകുന്നേരം അഞ്ച് മണിക്ക് ശേഷമാണ് കുഴി പ്രദേശവാസികളുടെ ശ്രദ്ധയില്‍പ്പെട്ടത്. വൈദ്യുത കമ്പിയില്‍ തൊടുന്ന മരച്ചില്ലകള്‍ വെട്ടാന്‍ എത്തിയവരാണ് കുഴി ആദ്യം കണ്ടത്. ചെറിയൊരു വിള്ളലാണ് ആദ്യം ഉണ്ടായതെന്ന കണ്ടവര്‍ പറയുന്നു. കമ്പെടുത്ത് കുത്തിയപ്പോളാണ് ഒന്നര മീറ്ററില്‍ കുഴി രൂപപ്പെട്ടത്. പിന്നീടത് മൂന്ന് മീറ്ററാവുകയായിരുന്നു. റോഡ് ഉടനെ ബ്ലോക്ക് ചെയ്തെന്നും പ്രദേശവാസികള്‍ പറഞ്ഞു. മറ്റു പ്രശ്നങ്ങളൊന്നും ഇതുവരെ ഈ റോഡില്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല.






