കോഴിക്കോട്: ലൈംഗികാതിക്രമ ആരോപണത്തെ തുടർന്ന് കോഴിക്കോട് സ്വദേശി ദീപക് ജീവനൊടുക്കിയ കേസിലെ പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 6ലേക്ക് മാറ്റി. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയുടേതാണ് നടപടി. ഷിംജിതയുടെ ജാമ്യാപേക്ഷ നേരത്തെ മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. അതിന് ശേഷമാണ് ജില്ല സെഷൻസ് കോടതിയെ ഷിംജിത സമീപിച്ചത്.
പൊലീസിന്‍റെ റിപ്പോര്‍ട്ട് കൂടി വേണം എന്ന ആവശ്യം കൂടി കോടതി ഉന്നയിച്ചിട്ടുണ്ട്. ജാമ്യം ലഭിച്ചാൽ കേസിന്‍റെ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് പ്രോസിക്യൂഷൻ പ്രധാനമായും വാദിക്കുന്നത്. കേസിൽ ശാസ്ത്രീയമായ തെളിവുകളടക്കം സമാഹരിക്കേണ്ടതുണ്ട്. ഈ നടപടികളുമായി പൊലീസ് മുന്നോട്ട് പോകുകയാണ്. നാളെ ഷിംജിതയുടെ കസ്റ്റഡി അപേക്ഷ കൂടി പരിഗണിക്കുന്നുണ്ട്. കസ്റ്റഡിയിൽ ലഭിച്ചതിന് ശേഷം തെളിവെടുപ്പ് നടത്തേണ്ടതുണ്ടെന്ന് പൊലീസ് വ്യക്തമാക്കുന്നു.






