സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ജയിക്കാന്‍ രണ്ട് രണ്‍സ് ബാക്കിനില്‍ക്കെയുള്ള തോല്‍വി ; രാജസ്ഥാനെതിരെ ഒത്തുകളി ആരോപണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ജയ്പൂര്‍:ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ഒത്തുകളി ആരോപണം. ലക്‌നൗവിനെതിരെ രാജസ്ഥാന്‍ തോറ്റതോടെ രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന്‍ അഡ് ഹോക് കമ്മിറ്റി കണ്‍വീനര്‍ ജയ്ദീപ് ബിഹാനിയാണ് ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ത്തിയത്. ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനോടു രണ്ടു റണ്‍സ് തോല്‍വിയാണ് രാജസ്ഥാന്‍ വഴങ്ങിയത്. തോല്‍വിക്കു പിന്നാലെ നടത്തിയ ഒരു ചാനല്‍ ചര്‍ച്ചയിലാണ് ടീമിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട വ്യക്തി തന്നെ രംഗത്തെത്തിയത്.

വിജയത്തിലേക്കു പോയിക്കൊണ്ടിരുന്ന മത്സരം എങ്ങനെയാണു രാജസ്ഥാനു നഷ്ടമായത്? ഇതൊക്കെ രാജസ്ഥാനിലെ യുവതാരങ്ങള്‍ക്ക് എന്തു സന്ദേശമാണു നല്‍കുക.” ചാനല്‍ ചര്‍ച്ചയില്‍ ബിജെപി എംഎല്‍എ കൂടിയായ ബിഹാനിയുടെ ആരോപണങ്ങള്‍ ഇതൊക്കെയാണ്. രാജസ്ഥാനിലെ ക്രിക്കറ്റിന്റെ വളര്‍ച്ചയ്ക്കു വേണ്ടിയാണ് സംസ്ഥാന സര്‍ക്കാര്‍ ബിഹാനിയുടെ നേതൃത്വത്തില്‍ അഡ് ഹോക് കമ്മിറ്റിയെ നിയമിച്ചിരിക്കുന്നത്്. എന്നാല്‍ ഐപിഎലില്‍ രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷനോ, അഡ് ഹോക് കമ്മിറ്റിക്കോ യാതൊരു നിയന്ത്രണങ്ങളുമില്ല. ഇരു വിഭാഗങ്ങളും തമ്മിലുള്ള പോരിന്റെ തുടര്‍ച്ചയാണ് ആരോപണമെന്നാണു വിലയിരുത്തല്‍.

മത്സരത്തില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് ഉയര്‍ത്തിയ 181 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സെടുക്കാന്‍ മാത്രമാണു സാധിച്ചത്. എട്ടു മത്സരങ്ങളില്‍ ആറും തോറ്റ രാജസ്ഥാന്‍ എട്ടാം സ്ഥാനത്താണ്. അര്‍ധ സെഞ്ചറി നേടിയ യശസ്വി ജയ്‌സ്വാളാണ് മറുപടി ബാറ്റിങ്ങില്‍ രാജസ്ഥാന്റെ ടോപ് സ്‌കോറര്‍. 52 പന്തുകള്‍ നേരിട്ട ജയ്‌സ്വാള്‍ 74 റണ്‍സെടുത്തു പുറത്തായി. ക്യാപ്റ്റന്‍ റിയാന്‍ പരാഗ് (26 പന്തില്‍ 39), വൈഭവ് സൂര്യവംശി (20 പന്തില്‍ 34) എന്നിവരാണു രാജസ്ഥാന്റെ മറ്റു പ്രധാന റണ്‍വേട്ടക്കാര്‍.

Tags :

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.