ഡല്‍ഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ ഉമര്‍ ഖാലിദ് ഉള്‍പ്പെടെയുള്ളവരുടെ ജാമ്യാപേക്ഷ സുപ്രീംകോടതി പരിഗണിക്കുന്നത് മാറ്റി. തിങ്കളാഴ്ചയാണ് ജാമ്യാപേക്ഷ വീണ്ടും പരിഗണിക്കുക. മറ്റ് പ്രതികളായ ഷര്‍ജീല്‍ ഇമാം, ഗള്‍ഫിഷ ഫാത്തിമ, മീരാന്‍ ഹൈദര്‍ എന്നിവരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതും തിങ്കളാഴ്ചത്തേക്ക് മാറ്റി. ജസ്റ്റിസുമാരായ അരവിന്ദ് കുമാര്‍, മന്‍മോഹന്‍ എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കഴിഞ്ഞയാഴ്ചയും ജാമ്യാപേക്ഷ സുപ്രീംകോടതിയുടെ പരിഗണനക്ക് എത്തിയിരുന്നു. എന്നാല്‍ വിവരങ്ങളുടെ പട്ടിക കിട്ടാന്‍ വൈകിയതിനെ തുടര്‍ന്ന് പരിഗണിക്കുന്നത് നീട്ടിവയ്ക്കുകയായിരുന്നു. ജാമ്യം നിഷേധിച്ച ഡല്‍ഹി ഹൈക്കോടതി ഉത്തരവിനെതിരെയാണ് അപ്പീല്‍. 2020ല്‍ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെ കലാപത്തിന് ഗൂഢാലോചന നടത്തിയെന്നാണ് കേസ്. യു.എ.പി.എ ചുമത്തപ്പെട്ട് അഞ്ച് വര്‍ഷമായി ഉമര്‍ ഖാലിദ് പെലീസ് കസ്റ്റഡിയിലാണ്.






