Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

മോഹൻലാലിനൊപ്പം ശബരിമല കയറിയ എസ്.എച്ച്‌.ഒക്ക് സ്ഥലംമാറ്റം, കാരണംകാണിക്കല്‍ നോട്ടീസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പത്തനംതിട്ട: നടൻ മോഹൻലാലിനൊപ്പം ശബരിമല കയറിയ പൊലീസുകാരന് സ്ഥലംമാറ്റവും കാരണം കാണിക്കല്‍ നോട്ടിസും. തിരുവല്ല എസ്.എച്ച്‌.ഒ ആയിരുന്ന ബി.സുനില്‍ കൃഷ്ണനെതിരെയാണ് നടപടി. തിരുവല്ല ഡി.വൈ.എസ്.പിയാണ് വിശദീകരണം തേടിയത്. ശബരിമല കയറിയതിന്‍റെ പിറ്റേന്ന് എസ്.എച്ച്‌.ഒയെ സ്ഥലം മാറ്റിയിരുന്നു. തുടർന്ന് തിരുവല്ല ഡി.വൈ.എസ്.പി സംഭവത്തില്‍ വിശദീകരണം തേടുകയായിരുന്നു.

മോഹൻലാലിനൊപ്പം മലകയറുന്നു എന്ന വിവരം ബോധപൂർവം മറച്ചുവെച്ച്‌, ശബരിമലയില്‍ പോകാൻ ദീർഘകാലമായി ആഗ്രഹിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് എസ്.എച്ച്‌.ഒ അനുമതി തേടിയത് എന്നാണ് ഉന്നത ഉദ്യോഗസ്ഥർ പറയുന്നത്. വസ്തുതകള്‍ ബോധപൂർവം മറച്ചുവെച്ചതിനാണ് നടപടിയെന്നും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.

മാർച്ച്‌ 18 ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് നടൻ മോഹൻലാല്‍ ശബരിമല ദര്‍ശനത്തിനായി എത്തിയത്

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix