ഭൂതകാലം , ബ്രഹ്മയുഗം എന്നീ രണ്ട് ചിത്രങ്ങൾ കൊണ്ട് തന്നെ മോളിവുഡ് ഇരുകയ്യും നീട്ടി സ്വീകരിച്ച സംവിധായകനാണ് രാഹുൽ സദാശിവൻ.
ഇപ്പോഴിതാ ഈ രണ്ട് ഹിറ്റുകൾക്ക് ശേഷം പ്രണവ് മോഹൻലാലിനെ നായകനാക്കി രാഹുൽ ഒരുക്കുന്ന ‘ഡീയസ് ഈറേ’ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു. പേര് പോലെ തന്നെ ചിത്രത്തിന്റെ വ്യത്യസ്തമായ പോസ്റ്ററും വലിയ ചർച്ചകൾക്കാണ് ഇപ്പോൾ വഴി തെളിച്ചിരിക്കുന്നത്.‘എയിസ്തെറ്റിക് കുഞ്ഞമ്മ’ ആണ് പോസ്റ്റർ ഡിസൈൻ ചെയ്തത്.
ഈ വ്യത്യസ്തമായ പോസ്റ്റർ ഡീകോഡ് ചെയ്യുകയാണ് സോഷ്യൽ മീഡിയ ഇപ്പോൾ. ആറ് കോണുകളുള്ള ഒരു നക്ഷത്ര ചിഹ്നത്തിന് മുന്നിലായി വെളുത്ത വസ്ത്രം ധരിച്ച ഒരു സ്ത്രീ കാലുകൾ ബന്ധിപ്പിക്കപ്പെട്ട നിലയിൽ ഇരിപ്പിടത്തിൽ ഇരിക്കുന്നതും ചുറ്റിലും ഭയപ്പെടുത്തുന്ന പല ഭാവങ്ങളില്ല മനുഷ്യരെയുമാണ് പോസ്റ്ററിൽ കാണാനാകുന്നത്. ഇതാണ് ആരാധകരെ ആവേശത്തിലാകുന്നതും . കൂടാതെ ഹൊററിന്റെ മറ്റൊരു തലവും രാഹുലിലൂടെ ആരധകർ പ്രതീക്ഷിക്കുന്നുണ്ട്. നേരെത്തെ ‘ഡീയസ് ഈറേ’ എന്ന വിചിത്രമായ പേരിന്റെ അർത്ഥം നേരെത്തെ തന്നെ സോഷ്യൽ മീഡിയ കണ്ടെത്തിയിരുന്നു.
മരിച്ചവർക്ക് വേണ്ടി പാടുന്ന ഒരു ലാറ്റിൻ ഗീതമാണ് ‘ഡീയസ് ഈറേ’ എന്ന് സിനിമ പ്രേമികൾ നേരെത്തെ കണ്ടെത്തിയിരുന്നു. ക്രോധത്തിന്റെ ദിനം എന്ന അർത്ഥം വരുന്ന ‘ദി ഡേ ഓഫ് റാത്ത്’ എന്ന ടാഗ് ലൈനും ചിത്രത്തിന്റെ ടൈറ്റിലിൽ കാണാനാകും. പ്രണവ് മോഹൻലാൽ അഭിനയിക്കുന്ന ആദ്യത്തെ ഹൊറർ ചിത്രം കൂടിയാണ് ‘ഡീയസ് ഈറേ’.






