Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഐഎസ്‌ജെഡി സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു; തിരുവല്ലയിൽ മാത്യു ടി തോമസ്, ചിറ്റൂരിൽ മുരുകദാസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപിന് മുന്നോടിയായി എൽഡിഎഫ് സഖ്യകക്ഷിയായ ഐഎസ്‌ജെഡി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. തിരുവല്ലയിൽ മാത്യു ടി തോമസ്, ചിറ്റൂരിൽ വി. മുരുകദാസ്, എറണാകുളത്ത് സാബു ജോർജ് എന്നിവരാണ് മത്സരിക്കുക.

കോവളം മണ്ഡലത്തിലെ സ്ഥാനാർഥിയെ പിന്നീട് പ്രഖ്യാപിക്കുമെന്ന് പാർട്ടി അറിയിച്ചു. ജനതാദൾ (എസ്) കേരള ഘടകമാണ് പിന്നീട് ഐഎസ്‌ജെഡി എന്ന പേരിൽ പുതിയ പാർട്ടി രൂപീകരിച്ചത്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ജനതാദൾ (എസ്) എന്ന നിലയിലാണ് പാർട്ടി മത്സരിച്ചിരുന്നത്.

തിരുവല്ലയിലെ സിറ്റിങ് എംഎൽഎയായ മാത്യു ടി തോമസ് 2006 മുതൽ മണ്ഡലത്തെ പ്രതിനിധീകരിച്ച് വരികയാണ്. ചിറ്റൂരിൽ സിറ്റിങ് എംഎൽഎയും വൈദ്യുത മന്ത്രിയുമായ കെ. കൃഷ്ണൻകുട്ടി ഇത്തവണ മത്സരത്തിൽ നിന്ന് മാറിനിൽക്കുന്ന സാഹചര്യത്തിലാണ് വി. മുരുകദാസ് സ്ഥാനാർഥിയാകുന്നത്.

Advertisement
WhiteswanTV Footer