തൃശ്ശൂർ: പടിഞ്ഞാറേ ചാലക്കുടി നിത്യസഹായ മാതാ ദേവാലയത്തിലെ വിശുദ്ധ സെബസ്ത്യാനോസ് സഹദായുടെ തിരുനാളിനോടനുബന്ധിച്ച്, പടിഞ്ഞാറേ ചാലക്കുടി പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രവാസി അമ്പ് പ്രദക്ഷിണം സംഘടിപ്പിച്ചു.
ഇടവക വികാരി ഫാ. നിക്സൺ ചാക്കോര്യയുടെ കാർമ്മികത്വത്തിൽ നടന്ന വിശുദ്ധ കുർബാനയ്ക്കും ലദീഞ്ഞിനും ശേഷം, ദേവാലയത്തിൽ നിന്ന് അലങ്കരിച്ച തേരിൽ വിശുദ്ധന്റെ രൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം ഭക്തിനിർഭരമായി നടന്നു. കേരളത്തിലെ പ്രമുഖ ബാൻഡ് മേള ടീമുകളായ കൈരളി ചാലക്കുടി, സെന്റ് ജോസഫ് കോട്ടപ്പടി എന്നിവരുടെ വാദ്യമേള പ്രകടനങ്ങൾ പ്രദക്ഷിണത്തിന് ആവേശം പകർന്നു.
പ്രവാസി കൂട്ടായ്മ പ്രസിഡന്റ് ജീജോ അമ്പൂക്കൻ, സെക്രട്ടറി ജോൺസൺ മുട്ടത്ത്, ട്രഷറർ സോബി തരകൻ, കൺവീനർ അജയ് മേനോത്ത്, വൈസ് പ്രസിഡൻ്റ് വിൽസൺ മറ്റത്തിൽ, ജോയിൻ്റ് സെക്രട്ടറി സെബാസ്റ്റ്യൻ വേഴപ്പറമ്പിൽ, ജോയിൻ്റ് ട്രഷറർ ജിജോ തരകൻ, അസിസ്റ്റൻ്റ് വികാരി ഫാ. ജോസഫ് പയ്യപ്പിള്ളി, ട്രസ്റ്റിമാരായ ജോയ് കല്ലിങ്കൽ, ക്ലമൻ്റ് മാഞ്ഞൂരാൻ, ജോർജ്ജ് കല്ലിങ്കൽ, പ്രവാസി കൂട്ടായ്മ അംഗങ്ങൾ എന്നിവർ പ്രദക്ഷിണത്തിന് നേതൃത്വം നൽകി.






