റാഞ്ചി: അമിത വേഗത്തില്‍ വാഹനമോടിച്ചതിന് മുന്‍ ഇന്ത്യന്‍ നായകന് എംഎസ് ധോണിക്ക് പിഴയിട്ട് ട്രാഫിക് പൊലീസ്. 1000 രൂപയാണ് പിഴയിട്ടത്. വേഗ പരിധി ലംഘിച്ചതോടെ നഗരത്തിലെ ഓട്ടോമേറ്റഡ് ട്രാഫിക് നിരീക്ഷണ സംവിധാനത്തിലാണ് താരത്തിന്റെ വാഹനം കുടുങ്ങിയത്. ഏത് വാഹനമാണ് ഓടിച്ചിരുന്നതെന്ന് വ്യക്തമല്ല.
ദിവസങ്ങള്‍ക്ക് മുന്‍പ് ധോനി മറ്റൊരു നിയമപ്രശ്നവും നേരിട്ടിരുന്നു. റാഞ്ചിയിലെ ഒരു താമസ സ്ഥലത്തിന്റെ തെറ്റായ ഉപയോഗത്തെ സംബന്ധിച്ച് ഝാര്‍ഖണ്ഡ് സ്റ്റേറ്റ് ഹൗസിങ് ബോര്‍ഡില്‍ നിന്ന് അദ്ദേഹത്തിന് നോട്ടീസ് ലഭിച്ചിരുന്നു.



