സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ഓർത്തില്ല കളി ഇന്ത്യയോടാണെന്ന്; നടപടിയിൽ വിയർത്ത് പാക്കിസ്ഥാൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി : പഹൽഗാമിലെ ഭീകരാക്രമണത്തെ തുടർന്ന് പാകിസ്ഥാനെ തിരിച്ചടിച്ച് ഇന്ത്യ . സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവയ്ക്കൽ,അട്ടാരി-വാഗ അതിർത്തി അടക്കൽ, പാക്ക് പൗരൻമാർക്ക് യാത്രവിലക്ക്, തുടങ്ങിയ പ്രധാന നയതന്ത്ര ആക്രമണങ്ങളാണ് ഇന്ത്യ പാക്കിസ്ഥാന് നേരെ എടുത്തിരിക്കുന്നത്. ഇന്നലെ ചേർന്ന യോഗത്തിലായിരുന്നു ഈ സുപ്രധാന തീരുമാനങ്ങൾ എടുത്തത്. സാർക്ക് വിസ ഇളവ് പദ്ധതി പ്രകാരം പാകിസ്ഥാൻ പൗരന്മാർക്ക് ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ അനുവാദമില്ല. കൂടാതെ SPES വിസയിൽ നിലവിൽ ഇന്ത്യയിലുള്ള ഏതൊരു പാകിസ്ഥാൻ പൗരനും ഇന്ത്യ വിടാൻ 48 മണിക്കൂർ സമയവും അനുവദിച്ചിട്ടുണ്ട്. കൂടാതെ പാക്ക് പ്രതിരോധ ഉദ്യോകസ്ഥരെയും ഇന്ത്യ പുറത്താക്കി.

അതേസമയം ഇന്ത്യയുടെ ഈ തീരുമാനങ്ങൾ പാക്കിസ്ഥാനെ പ്രകോപിപ്പിച്ചിരിക്കുകയാണ്. അത്കൊണ്ട് തന്നെ ഇന്ത്യക്കെതിരെ പ്രകോപന പ്രംസ​ഗവുമായി പാക് മന്ത്രി അസ്മ ബൊഖാരി രം​ഗത്തെത്തിയിരുന്നു . ഇന്ത്യയിൽ നിന്നുള്ള ഏത് ആക്രമണത്തെയും നേരിടാൻ തങ്ങളുടെ രാജ്യം പൂർണ്ണമായും തയ്യാറാണെന്നാണ് പാകിസ്ഥാനിലെ പഞ്ചാബ് സർക്കാരിലെ മന്ത്രി അസ്മ ബൊഖാരി പറഞ്ഞത്.ഇന്ത്യ നടത്തുന്ന ഏതൊരു സാഹസികതയ്ക്കും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും ഇവർ പറയുന്നുണ്ട്. എന്നാൽ ഇന്ത്യയുടെ നടപടി പാക്കിസ്ഥാനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.അതേസമയം ഇന്ത്യ സ്വീകരിച്ച നടപടികള്‍ക്ക് പിന്നാലെ അടിയന്തര യോഗം വിളിച്ചിരിക്കുകയാണ് പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷരീഫ്.

Tags :

Greeshma Celine Benny

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.