സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കുട്ടികളിലെ സ്ക്രീൻ ടൈം കുറയ്ക്കാൻ കർണാടകയിൽ ‘ഡിജിറ്റൽ ഡിറ്റോക്സ് ‘

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ബെംഗളൂരു: കുട്ടികളിലെ അമിതമായ മൊബൈൽ ഇൻ്റർനെറ്റ് ഉപയോ​ഗം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ഡിജിറ്റൽ ഡിറ്റോക്സ് പദ്ധതിയുടെ കരട് നിർദേശങ്ങൾ പുറത്തിറക്കി കർണാടക സർക്കാർ. വിദ്യാർത്ഥികളുടെ മാനസികാരോ​ഗ്യവും ശാരീരികക്ഷമതയും സംരക്ഷിക്കുന്നതിനായി സ്ക്രീൻ ഉപയോ​ഗം ദിവസം ഒരു മണിക്കൂറായി പരിമിതപ്പെടുത്താനാണ് സർക്കാർ ലക്ഷ്യമിട്ടിരിക്കുന്നത്. കുട്ടികൾക്ക് വൈകിട്ട് 7 മണിക്ക് ശേഷം ഇൻ്റർനെറ്റ് ലഭ്യമാകില്ലെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. സാങ്കേതികവിദ്യയുടെ അമിതമായ ഉപയോ​ഗം കുട്ടികളുടെ വൈകാരിക വളർച്ചയെ ബാധിക്കുന്നു എന്ന കണ്ടെത്തലിനെത്തുടർന്നാണ് ഇത്തരത്തിലേക്കുള്ള നീക്കത്തിന് തുടക്കമിടുന്നത്.

പദ്ധതിയുടെ ഭാ​ഗമായി എല്ലാ സ്കൂളുകളിലും ഡിജിറ്റൽ വെൽനസ് കമ്മിറ്റികൾ രൂപീകരിക്കും. കൗൺസലിങ് ഉൾപ്പെടെയുള്ള സഹായങ്ങൾ ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് ഇത്തരം കമ്മിറ്റികളുടെ ചുമതല. ഡിജിറ്റൽ സാക്ഷരതയും ഓൺലൈൻ സുരക്ഷാ പാഠങ്ങളും പാഠ്യപദ്ധതികളും ഭാരമാക്കാനും കരട് നയത്തിൽ നിർദേശമുണ്ട്. അമിതമായ സ്ക്രീൻ ഉപയോ​ഗം കണ്ടെത്താനും അത് നിയന്ത്രിക്കാനും അധ്യാപകർക്ക് പ്രത്യേക പരിശീലനം നൽകും. വീട്ടിൽ കുട്ടികൾക്കായി ക‍ൃത്യമായ സ്ക്രീൻ ടൈം പരിധികൾ നിശ്ചയിക്കാനും ഡിജിറ്റൽ ഉപകരണങ്ങൾ ഇല്ലാത്ത സമയം ഉറപ്പാക്കാനും രക്ഷിതാക്കാൾക്ക് മാർ​ഗനിർദേശം നൽകും.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.