സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സംവിധാനം കെ എസ് ഹരിഹരന്‍; ‘ദി സൈലന്റ് വിറ്റ്‌നസ്’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കെ എസ് ഹരിഹരന്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ദി സൈലന്റ് വിറ്റ്‌നെസ് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി. ‘കാളച്ചേകോന്‍’ എന്ന ചിത്രത്തിന് ശേഷം കെ എസ് ഹരിഹരന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. പുതുമുഖം മധു വെങ്ങാട്, ഷാജു കൊടിയന്‍, ശിവജി ഗുരുവായൂര്‍, പ്രദീപ് കോഴിക്കോട്, കവിത മഞ്ചേരി, കാവ്യ പുഷ്പമംഗലം തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംവിധായകന്‍ കെ എസ് ഹരിഹരന്‍ തന്നെ എഴുതിയ വരികള്‍ക്ക് ഭവനേഷ് അങ്ങാടിപ്പുറം സംഗീതം പകരുന്നു. ആറാം ക്ലാസ് വിദ്യാര്‍ഥിനിയായ സാത്വികയാണ് ഗായിക.

ഗൗരിമിത്ര പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മധു വെങ്ങാട് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ടി എസ് ബാബു നിര്‍വഹിക്കുന്നു. അസോസിയേറ്റ് ഡയറക്ടര്‍ വിനീഷ് നെമ്മാറ, കലാസംവിധാനം ഷിബു വെട്ടം, കോസ്റ്റ്യൂംസ് ശ്രീനി. പെരുകി വരുന്ന കുറ്റകൃത്യങ്ങളില്‍ തെളിയിയ്ക്കപ്പെടാതെ പോകുന്ന വലിയ കുറ്റകൃത്യങ്ങള്‍ക്കുപോലും ഒരു വിറ്റ്‌നെസ്സിനെ സമൂഹം തന്നെ എവിടെയൊ ഒളിപ്പിച്ചു വച്ചിട്ടുണ്ടായിരിക്കും. ജീവിതത്തിന്റെ രണ്ടറ്റങ്ങളും കൂട്ടിമുട്ടിക്കാന്‍ കഷ്ടപ്പെടുന്ന ഒരു നാട്ടിന്‍പുറത്തുകാരനായ അധ്യാപകന്റെ ഇടപെടലുകള്‍ മൂലം സത്യം പുറത്തറിയുന്നു. മാഫിയകളുടെ ശക്തമായ അക്രമണങ്ങളില്‍ കുടുംബവും ജീവിതവുമൊക്കെ കൈവിട്ട് പോകുമെന്ന് തോന്നുന്ന നിമിഷങ്ങളില്‍ ഒരു ദൈവദൂതനെപോലെ കടന്നുവരുന്ന ഒരദൃശ്യ ശക്തിയുടെ വിളയാട്ടമാണ് സസ്‌പെന്‍സിന്റെ പശ്ചാത്തലത്തില്‍ ഈ ചിത്രത്തില്‍ ദൃശ്യവത്കരിക്കുന്നത്. ഇടുക്കി, നിലമ്പൂര്‍, ചമ്രവട്ടം എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയാക്കിയ ദി സൈലന്റ് വിറ്റ്‌നെസ് ക്രിസ്മസിന് തിയറ്ററുകളിലെത്തും. പി ആര്‍ ഒ- എ എസ് ദിനേശ്.

Tags :

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.