സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

മണിപ്പൂരിൽ ദുരന്തപെയ്ത്; വെള്ളപ്പൊക്കത്തിൽ കുടുങ്ങിയ 500 ലധികം ആളുകളെ രക്ഷപ്പെടുത്തി സൈന്യം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മണിപ്പൂർ : നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിൽ തുടരുന്ന കനത്ത മഴയിൽ പല സംസ്ഥാനങ്ങളുടെ പല ഭാഗങ്ങളിലായി കുടുങ്ങി കിടക്കുന്നവരെ രക്ഷപ്പെടുത്തുന്നതിനായി ആരംഭിച്ച ഓപ്പറേഷൻ ജൽറഹത്തിന്റെ രണ്ടാം ദിവസവും 500 ലധികം ആളുകളെ രക്ഷപ്പെടുത്തി സൈന്യം. ണിപ്പൂരിലെ ഇംഫാൽ ഈസ്റ്റ്, ഇംഫാൽ വെസ്റ്റ് ജില്ലകളിലായി സൈന്യവും അർദ്ധസൈനിക വിഭാഗമായ അസം റൈഫിൾസും രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. അതേസമയം വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ദിവസങ്ങളായി തുടരുന്ന തുടർച്ചയായ മഴയിൽ വ്യാപകമായ മണ്ണിടിച്ചിലിനെയും വെള്ളപ്പൊക്കത്തെയും തുടർന്ന് ഇതുവരെ 25 പേർ മരിച്ചതായി അധികൃതർ സ്ഥിരീകരിച്ചു.മണിപ്പൂരിൽ, മൂന്ന് ദിവസമായി തുടരുന്ന മഴയെ തുടർന്ന് ദൈന്യംദിന ജീവിതം സ്തംഭിച്ചിരിക്കുകയാണ്.

ഇവിടെത്തെ പല സ്ഥലനങ്ങളും വെള്ളത്തിനിടയിലായി. അതേസമയം ഈ പ്രദേശങ്ങളിൽ നിന്ന് മാറി താമസിച്ച ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിരിക്കുകയാണ്. ദുരിതാശ്വാസ മേഖലകളിലെ കുടിയിറക്കപ്പെട്ട കുടുംബങ്ങൾക്ക് രക്ഷാപ്രവർത്തകർ ഏകദേശം 800 കുപ്പി കുടിവെള്ളവും മറ്റ് അവശ്യവസ്തുക്കളും വിതരണം ചെയ്തു. ദുരിതബാധിത പ്രദേശങ്ങളിലേക്ക് എത്തിച്ചേരുന്നതിനും എല്ലാ പിന്തുണയും നൽകുന്നതിനും സൈന്യവും അസം റൈഫിൾസും സിവിൽ അധികാരികളുമായി അടുത്ത ഏകോപനത്തോടെ പ്രവർത്തനം തുടരുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. അതേസമയം വരും ദിവസങ്ങളിലും സംസ്ഥാനത്ത് കനത്ത മഴ തുടരും എന്നാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

Tags :

Greeshma Celine Benny

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.