തൃശ്ശൂർ: വോട്ടെടുപ്പ് നടക്കുന്ന കമ്മ്യൂണിറ്റി ഹാളിന്റെ പേരിനെ ചൊല്ലി തര്‍ക്കം ഒടുവില്‍ പേര് വെള്ള തുണി കൊണ്ട് മറച്ച് വെച്ചത് വലിയ പ്രതിക്ഷേധത്തിന് കാരണമായി. യുഡിഎഫ് ഭരിക്കുന്ന ചാലക്കുടി നഗരസഭ നവീകരണം പൂര്‍ത്തിയാക്കിയ ഉറുമ്പന് കുന്ന് കമ്മ്യൂണിറ്റി ഹാള്‍ കഴിഞ്ഞ മാസം ഉദ്ഘാടനം ചെയ്ത്പ്പോള്‍ സിപിഎമ്മിന്റെ എക്കാലത്തേയും ജനകീയനായ നേതാവായ പിഎം. ശ്രീധരന് മെമ്മോറിയല്‍ ഹാള്‍ എന്ന് നാമകരണം ചെയ്യുകയായിരുന്നു.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ മക്കള്‍ അജ്ഞന ശ്രീധരന് ഈ വാര്‍ഡില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമ്പോള്‍ ഹാളിന്റെ പേര് വോട്ടിനെ സ്വാധീനിക്കുമെന്ന് യുഡിഎഫ് പ്രവര്‍ത്തകര്‍ പോളിംങ്ങ് ഉദ്യോഗസ്ഥരെ അറിയിക്കുകയും ഹാളിന്റെ പേര് വെള്ള തുണി കൊണ്ട് മറക്കുകയും ചെയ്തു ഇതിനെ ചൊല്ലി സിപിഎം പ്രവര്‍ത്തകരും ഉദ്യോഗസ്ഥരുമായി വലിയ തര്‍ക്കമായെങ്കിലും ബന്ധപ്പെട്ടവര്‍ ഇടപെട്ട് പ്രവര്‍ത്തകരെ ശാന്തരാക്കുകയായിരുന്നു.വെള്ള തുണി കൊണ്ട് മറച്ച് വെച്ച് തന്നെ വോട്ടെടുപ്പ് പൂര്‍ത്തിയാക്കുകയും ചെയ്തു.






