തൃശ്ശൂർ: ജില്ല പഞ്ചായത്ത് കൊരട്ടി ഡിവിഷന് യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ.ഷോണ്‍ പല്ലിശ്ശേരിയുടെ തെരഞ്ഞെടുപ്പ് പ്രചരണ ജാഥക്ക് ആവേശകരമായ സ്വീകരണം.കൊരട്ടി കാടുകുറ്റി പഞ്ചായത്തുകളില്‍ വലിയ ജനപങ്കാളിത്തതോടെയാണ് സ്വീകരണ പരിപാടികള്‍ നടക്കുന്നത്. രാത്രി ഏറെ വൈകിയിട്ടും സ്ഥാനാര്‍ത്ഥിയെ കാണുവാന്‍ കാത്തിരിക്കുകയാണ്.
പര്യടന പരിപാടി എംഎല്‍എ സനീഷ് കുമാര്‍ ജോസഫ് ഉദ്ഘാടനം ചെയ്തു.യുഡിഎഫ് ചെയര്മാന് അഡ്വ.സി.ജി.ബാലചന്ദ്രന്,സ്ഥാനാര്‍ത്ഥികളായ എം,ടി.ഡേവീസ്,രാജേഷ് മേനോത്ത്,ജോബി മാനുവല്‍,ജോസ് പൈനാടത്ത്,എന്‍.സി.തോമാസ്,റിന്‍സി രാജേഷ്,ലീന ഡേവീസ്,ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാര്‍ത്ഥി വേണു കണ്ടരുമഠത്തില്‍,
അഡ്വ.ആല്ബിന് പൗലോസ്,സച്ചിന് രാജ്, തുടങ്ങിയവര്‍ വിവിധ സ്വീകരണ യോഗങ്ങളില്‍ പങ്കെടുത്തു.പ്രായമായവരുടെ അനുഗ്രഹങ്ങളും ആശീര്‍വാദങ്ങളും ഏറ്റ് വാങ്ങി പ്രത്യേകം തയ്യാറാക്കിയ വാഹനത്തിലാണ് പ്രചരണ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.പരമാവധി വോട്ടര്‍മാരേ വീടുകളിലും,സ്ഥാപനങ്ങളിലും പോയി കണ്ടു കൊണ്ട് വോട്ടുകള്‍ അഭ്യര്‍ത്ഥിച്ചാണ് പര്യടന പരിപാടി മുന്നോട്ട് പോയി കൊണ്ടിരിക്കുന്നത്






