കുഞ്ഞ് ഓമിയുടെ മുഖം പ്രേക്ഷകരുമായി പങ്കുവച്ച് ദിയ കൃഷ്ണയും അശ്വിനും. ഞങ്ങളുടെ കുഞ്ഞു ലോകം എന്നാണ് ചിത്രത്തിന് ദിയ അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്. സൂര്യകാന്തി പൂക്കള്‍ക്കിടയില്‍ കുഞ്ഞിനെ പിടിച്ചുനില്‍ക്കുന്ന ദിയയെയും അശ്വിനെയും ചിത്രത്തിൽ കാണാം.
നിരവധി പേരാണ് സന്തോഷം പ്രകടിപ്പിച്ച് എത്തുന്നത്. കുഞ്ഞിന്റെ മുഖം അശ്വിനെ പോലെയാണെന്നും ദിയയെ പോലെയാണെന്നുമൊക്കെയുള്ള രസകരമായ കമന്റുകളാണ് ചിത്രത്തിനു ലഭിക്കുന്നത്. സെപ്റ്റംബര്‍ അഞ്ചിന് അശ്വിന്റെയും ദിയയുടെയും വിവാഹ വാര്‍ഷിക ദിനത്തില്‍ കുഞ്ഞിന്റെ മുഖം വെളിപ്പെടുത്താനായിരുന്നു പദ്ധതി. എന്നാല്‍. കുഞ്ഞിന് അസുഖം പിടിച്ചതോടെ അത് മാറ്റി വയ്ക്കുകയായിരുന്നു. ഇപ്പോള്‍ അപ്രതീക്ഷിതമായാണ് ഇന്‍സ്റ്റഗ്രാമില്‍ കുഞ്ഞിന്റെ മുഖം ദിയ പങ്കുവച്ചത്.
നിയോം അശ്വിൻ കൃഷ്ണ എന്ന പേരിൽ ഇൻസ്റ്റഗ്രാം അക്കൗണ്ടും ഓമിക്കായുണ്ട്. കുടുംബാംഗങ്ങൾക്കായി മാത്രം കാണാവുന്ന രീതിയിൽ പ്രൈവറ്റ് അക്കൗണ്ട് ആയി വച്ചിരുന്ന ഈ അക്കൗണ്ട് കഴിഞ്ഞ ദിവസം മുതൽ പബ്ലിക്ക് അക്കൗണ്ട് ആക്കി. ആദ്യം മുതലേയുള്ള നിയോമിന്റെ ചിത്രങ്ങൾ ഈ അക്കൗണ്ടിൽ കാണാം.






