കൊച്ചി: അമ്മ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പരസ്യ പ്രതികരണം വിലക്കി താരസംഘടന. വിലക്ക് ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് തെരഞ്ഞെടുപ്പ് വരണാധികാരികള്‍. അമ്മയിലെ ആഭ്യന്തര വിഷയങ്ങള്‍ മാധ്യങ്ങള്‍ക്ക് മുന്നില്‍ സംസാരിക്കരുതെന്നും അറിയിപ്പ്. തെരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ബാക്കി നില്‍ക്കേയാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്
അതിനിടെ സംഘടനക്കുള്ളില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകളും ചൂട് പിടിക്കുകയാണ്. ശ്വേത മേനോന് എതിരായ കേസുമായി ബന്ധപ്പെട്ട് നടന്‍ ബാബുരാജിനെതിരെ നടത്തിയ മാല പാര്‍വതിയുടെ പരാമര്‍ശത്തില്‍ പ്രതികരണവുമായി നടി പൊന്നമ്മ ബാബു രംഗത്തു വന്നിട്ടുണ്ട്.. മാല പാര്‍വതിയുടെ ശ്രമം മാധ്യമ ശ്രദ്ധ കിട്ടാനാണെന്നും ‘അമ്മ’യെ നാറ്റിക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നും പൊന്നമ്മ രൂക്ഷമായി വിമര്‍ശിച്ചു.






