നീലഗിരി: ഊട്ടിയിൽ, മെഡിക്കൽ പരീക്ഷയിൽ നല്ല മാർക്ക് നേടാൻ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത് വിദ്യാർഥിനിയെ പീഡിപ്പിച്ച സർക്കാർ ആശുപത്രി ഡോക്ടർ അറസ്റ്റിൽ. നീലഗിരി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ എമർജൻസി വാർഡിൽ ജോലി ചെയ്തിരുന്ന ഡോ. ഓം പ്രകാശിനെ ഊട്ടി വനിതാ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ തനിക്ക് സർവകലാശാലാ അധികൃതരുമായി അടുത്ത ബന്ധമുണ്ടെന്നും സ്വാധീനം ഉപയോഗിച്ച് മാർക്ക് ലഭിക്കാമെന്നുള്ള വിശ്വാസത്തിൽ വിദ്യാർഥിനിയെ സമീപിച്ചതായും കണ്ടെത്തി.
ഡോക്ടർ പരീക്ഷ വിജയിപ്പിക്കാമെന്നും നല്ല മാർക്ക് ലഭിക്കുമെന്നു വാഗ്ദാനം ചെയ്ത് വിദ്യാർഥിനിയെ സ്വകാര്യ ഹോട്ടലിലേയ്ക്ക് വിളിച്ചു, മദ്യം നൽകുകയും പീഡിപ്പിക്കുകയും ചെയ്തതായാണ് റിപ്പോർട്ട്. മദ്യലഹരിയിലായിരുന്ന വിദ്യാർത്ഥിനിയെ അനുമതി ഇല്ലാതെ പീഡിപ്പിച്ചതായാണ് വിവരം. ഹോട്ടൽ ജീവനക്കാരാണ് സംഭവം പൊലീസിന് റിപ്പോർട്ട് ചെയ്തത്. പൊലീസ് അന്വേഷണം തുടരുന്നതിനിടെ, പീഡനവിവരം പുറത്തു വന്നതായാണ് സ്ഥിരീകരിച്ചത്.






