തൃശ്ശൂര്‍: തൃശൂര്‍ എരുമപ്പെട്ടിയില്‍ കിടപ്പുരോഗിയായ വയോധികയെ കടിച്ചുകൊന്ന നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. മണ്ണുത്തി വെറ്റിനറി കോളേജില്‍ നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. നായയുടെ കടിയേറ്റ മറ്റു രണ്ടു നായകളെ കുത്തിവെപ്പിന് വിധേയരാക്കിയിട്ടുണ്ട്. പ്രദേശത്ത് സ്പെഷ്യല്‍ ഡ്രൈവ് നടത്തുമെന്ന് കടങ്ങോട് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.
വെള്ളറക്കാട് കൊല്ലന്‍പടി സ്വദേശി കാര്‍ത്ത്യായനി ആണ് വീടിനകത്ത് വെച്ച് നായയുടെ കടിയേറ്റ് മരിച്ചത്. വാതില്‍ തുറന്നുകിടന്ന സമയത്ത് അകത്തുകയറിയ നായ കട്ടിലില്‍ കിടക്കുകയായിരുന്ന കാര്‍ത്ത്യായനിയെ അതിക്രൂരമായി ആക്രമിക്കുകയായിരുന്നു.




