സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ബി എൽ ഒമാരെ കൊലയ്ക്ക് കൊടുക്കരുത്: എൻ ജി ഓ അസോസിയേഷൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കാസർഗോഡ് : പയ്യന്നൂരിലെ ബി എൽ ഒ അനീഷ് ജോർജിന്റെ ആത്മഹത്യയിൽ ഉത്തരവാദികൾക്കെതിരെ നരഹത്യക്കു കേസെടുക്കണമെന്നും ഇനിയും ജീവനക്കാരെ കൊലയ്ക്ക് കൊടുക്കരുതെന്നും കേരള എൻ ജി ഒ അസോസിയേഷൻ ജില്ലാ പ്രസിഡന്റ്‌ എ ടി ശശി. കേരള എൻ ജി ഒ അസോസിയേഷന്റെ നേതൃത്വത്തിൽ കാസർഗോഡ് ജില്ലാ കമ്മിറ്റി കളക്ട്രേറ്റിലേക്ക് നടത്തിയ മാർച്ച്‌ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

“കേരളത്തിൽ തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്ന സമയത്തു തന്നെ എസ് ഐ ആർ പ്രവർത്തങ്ങൾ നടക്കുന്നു. അതിനാൽ മാനസികവും ശരീരികവുമായ സമ്മർദ്ദം അനുഭവിക്കുകയാണ് ജീവനക്കാർ. ആത്മഹത്യകൾ ആവർത്തിക്കാതിരിക്കാൻ എസ് ഐ ആർ നടപടികൾ അടിയന്തിരമായി നിർത്തിവെയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു.

എൻ ജി ഒ സംസ്ഥാന കമ്മിറ്റിയംഗം വി ടി പി രാജേഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടേറിയേറ്റംഗം സുരേഷ് പെരിയങ്ങാനം, സംസ്ഥാന കമ്മിറ്റി അംഗം എം ടി പ്രസീത, കെ രാധാകൃഷ്ണൻ, ജില്ലാ സെക്രട്ടറി ഇൻചാർജ്പി കുഞ്ഞികൃഷ്ണൻ, ജില്ലാ ട്രഷർ വി എം രാജേഷ്, കെ മുരളീധരൻ നായർ, ശ്രീനിമോൻ കാഞ്ഞങ്ങാട്, ബാബുരാജ് തൈക്കടപ്പുറം,ജയരാജ് പെരിയ,രതീഷ് ബന്തടുക്ക,രതി വയലപ്രം,ഗിരിജ മാപ്പിടിച്ചേരി,എന്നിവർ പ്രതിഷേധ മാർച്ചിന് നേതൃത്വം നൽകി.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.