തൃശ്ശൂർ: ആരോഗ്യമുള്ള ജനതയെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ കാട്ടാകാമ്പാൽ പഞ്ചായത്തും പഴഞ്ഞി ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റും സംയുക്തമായി നടത്തിയ കുടിവെള്ള പരിശോധനാ പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ. ജയശങ്കർ നിർവഹിച്ചു.
പരിപാടിയുടെ ഏകോപനത്തിൽ വാർഡ് മെമ്പർ മോനിഷ രാജീഷിന്റെ പങ്കാളിത്തം ശ്രദ്ധേയമായി. പൊതുജനാരോഗ്യ സംരക്ഷണത്തിന് ഇത്തരം പദ്ധതികൾ ഏറെ പ്രാധാന്യമുള്ളതാണെന്ന് അവർ പറഞ്ഞു. മെമ്പറും പി.ടി.എ പ്രസിഡന്റുമായ പി.എം അലി, വൈസ് പ്രസിഡന്റ് ടീച്ചർ മിനി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എം റസാക്ക്, സ്കൂൾ പ്രിൻസിപ്പൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.






