മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ഫ്രാഞ്ചെസികളില്‍ ഒന്നാണ് ദൃശ്യം. ദൃശ്യം 3 ഏപ്രില്‍ രണ്ടിന് തിയറ്ററുകളില്‍ എത്തും. ദൃശ്യം 3ന്റെ ടീസറിനെ കുറിച്ചുള്ള ഒരു അപ്ഡേറ്റാണ് ഇപ്പോള്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. ദൃശ്യം 3ന്റെ ടീസറിന്റെ സെൻസറിംഗ് കഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ടീസറിന്റെ ദൈര്‍ഘ്യം 1:44 മിനിറ്റാണ്. ടീസര്‍ എപ്പോഴായിരിക്കും എത്തുക എന്നതിന്റെ അറിയിപ്പ് ഉടനുണ്ടാകും. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസര്‍ എത്തിയാല്‍ ദൃശ്യം 3ന്റെ സ്വഭാവം എങ്ങനെയായിരിക്കും എന്നതിന്റെ സൂചനകള്‍ വ്യക്തമാകും എന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. മോഹൻലാലിന് പുറമേ മീന, അൻസിബ ഹസൻ, എസ്തര് അനില്‍, ആശാ ശരത്, സിദ്ധിഖ്, കലാഭവൻ ഷാജോണ്‍, ഇര്‍ഷാദ് തുടങ്ങിയവരും ദൃശ്യത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. സുജിത് വാസുദേവാണ് ദൃശ്യത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. വിനു തോമസും അനില്‍ ജോണ്‍സണുമാണ് സംഗീത വിഭാഗം കൈകാര്യം ചെയ്യുന്നത്.






