കൊച്ചി:നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തില്‍ വീണ്ടും ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. ബാങ്കോക്കില്‍ നിന്ന് ക്വാലലംപുര്‍ വഴി കടത്തിക്കൊണ്ടുവന്ന 4.06 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് കസ്റ്റംസ് പിടികൂടിയത്. ഇന്നു രാവിലെയാണ് കഞ്ചാവ് പിടികൂടിയത്. കിലോഗ്രാമിന് രാജ്യാന്തര വിപണിയില്‍ 4 കോടി രൂപയിലധികം വില വരുന്ന ലഹരി വസ്തുക്കളാണ് പിടികൂടിയത്.
ഹൈബ്രിഡ് കഞ്ചാവ് കടത്തിക്കൊണ്ടുവന്ന ഇരിഞ്ഞാലക്കുട സ്വദേശി സിബിനെ വിമാനത്താവളത്തിലെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ മുന്‍പും ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട് വിവരം. ആര്‍ക്കു വേണ്ടിയാണ് കഞ്ചാവ് എത്തിച്ചത് എന്നതടക്കമുള്ള വിവരങ്ങള്‍ അന്വേഷിച്ചു വരികയാണെന്നും കസ്റ്റംസ് വ്യക്തമാക്കി. ഭക്ഷ്യവസ്തുവിന്റെ പായ്ക്കറ്റിലാക്കിയായിരുന്നു ഹൈബ്രിഡ് കഞ്ചാവ് കടത്തിയത്.






