കൊച്ചി: നടി വിന്‍സി അലോഷ്യസിന്റെ വെളിപ്പെടുത്തലില്‍ മൊഴിയെടുക്കാന്‍ അനുമതി തേടി എക്സൈസ്. എന്നാല്‍ സഹകരിക്കാന്‍ താത്പര്യമില്ലെന്നാണ് കുടുംബം അറിയിച്ചു. മറ്റ് നിയമ നടപടികളിലേക്ക് പോകാന്‍ താത്പര്യമില്ലെന്നാണ് കുടുംബം പറയുന്നത്. വിന്‍സിയുടെ പിതാവാണ് ഇക്കാര്യം എക്‌സൈസ് ഉദ്യോഗസ്ഥരെ അറിയിച്ചത്.
അതേസമയം വിന്‍സി അലോഷ്യസ് സംഘടനങ്ങള്‍ക്ക് നല്‍കിയ പരാതി പൊലീസിന് കൈമാറിട്ടില്ല. നടിയുടെ അഭ്യര്‍ത്ഥന പ്രകാരമാണ് തീരുമാനം എന്ന് സംഘടനകളുടെ വിശദീകരണം. ലൈഗീക അതിക്രമവുമായി ബന്ധപെട്ട കാര്യങ്ങള്‍ പരാതിയില്‍ ഇല്ലാത്തതും പൊലീസിന് പരാതി കൈമാറാതത്തിന് കാരണമാണ്. വിന്‍സി നല്‍കിയ പരാതിയില്‍ സംഘടനയില്‍ ഷൈന്‍ ടോമിനെതിരെ നടപടി ഉണ്ടാകും. താല്‍കാലികമായി സിനിമകളില്‍ നിന്ന് മാറ്റി നിര്‍ത്തുമെന്നാണ് അറിയുന്നത്.
തിങ്കളാഴ്ച ചേരുന്ന ഫിലിം ചേമ്പര്‍ യോഗത്തിലാണ് വിശദമായ തീരുമാനമുണ്ടാവുക. പുതിയ സിനിമകള്‍ കമ്മിറ്റ് ചെയ്യാനാവില്ല. അതേസമയം നന്നാവാന്‍ ഒരു അവസരം കൂടി നല്‍കുമെന്ന് സിനിമ സംഘടന വ്യക്തമാക്കി. ഷൈന്റെ വിശദീകരണം കൂടി കേട്ട ശേഷമാകും നടപടി. ഫിലിം ചേംബര്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍, അമ്മ എന്നീ സംഘടനകള്‍ക്കാണ് നടി വിന്‍സി അലോഷ്യസ് പരാതി നല്‍കിയിട്ടുള്ളത്. പരാതി അന്വേഷിക്കാന്‍ മൂന്നംഗ കമ്മിഷനെ അമ്മ നിയോഗിച്ചിരുന്നു.






