Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പ്രതീപ് മമിത കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ഡ്യൂഡ്; ‘എൻ കണ്ണുക്കുള്ളേ കത്താത’ പ്രണയഗാനം പുറത്ത്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തമിഴകത്തെ യുവ താരങ്ങളിൽ ഏറ്റവും ശ്രദ്ധേയനായ പ്രദീപ് രംഗനാഥനും മലയാളത്തിന്‍റെ സ്വന്തം മമിത ബൈജുവും നായകനും നായികയുമായെത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ഡ്യൂഡ്’ റിലീസിനൊരുങ്ങുന്നു. ദീപാവലി റിലീസായി ഒക്ടോബർ 17നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. സംഗീത ലോകത്തെ പുത്തൻ സെൻസേഷൻ ആയ സായ് അഭ്യങ്കർ ഈണമിട്ട് ചിത്രത്തിലേതായി ഇറങ്ങിയ പാട്ടുകളെല്ലാം തന്നെ ഇതിനകം സോഷ്യൽ മീഡിയ ലോകത്ത് വലിയ വൈറലായി കഴിഞ്ഞിട്ടുണ്ട്. മലയാളത്തിലെ യുവ നായികമാരിൽ ശ്രദ്ധ നേടിയ മമിത നായികയായെത്തുന്ന ആദ്യ തമിഴ് ചിത്രം കൂടിയാണ് ‘ഡ്യൂഡ്’. ഇപ്പോഴിതാ ചിത്രത്തിലെ മനോഹരമായ പ്രണയഗാനം ലിറക്കിൽ വീഡിയോയായി പുറത്തുവിട്ടിരിക്കുകയാണ്.

എൻ കണ്ണുക്കുള്ളേ കത്താത… എന്ന് തുടങ്ങുന്ന ഗാനം സായ് അഭ്യങ്കർ ഈണമിട്ട് സായിയും ജോണിറ്റ ഗാന്ധിയും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. ആദേശ് കൃഷ്ണയാണ് ഗാനരചയിതാവ്. സിനിമയിലേതായി ആദ്യം ഇറങ്ങിയ ‘ഊരും ബ്ലഡ്’ യൂട്യൂബിൽ ഇതുവരെ 4 കോടിയിലേറെ ആസ്വാദക ഹൃദയങ്ങൾ കവർന്നുകഴിഞ്ഞു. ‘നല്ലാരു പോ’ 41 ലക്ഷവും ‘സിങ്കാരി’ 87 ലക്ഷവും വ്യൂസ് നേടികഴിഞ്ഞിട്ടുണ്ട്. ‘സിങ്കാരി’ എന്ന ഗാനത്തിന്‍റെ ലിറിക്കൽ വിഡിയോയും ഏവരും ഏറ്റെടുത്തിരുന്നു. പാൽ ഡബ്ബ വരികളെഴുതി സായ് അഭ്യങ്കറും ദീപ്തി സുരേഷും ബെദുമികയും പാൽ ഡബ്ബയും ചേർന്നാണ് ‘ഊരും ബ്ലഡ്’ പാടിയിരിക്കുന്നത്. വിവേക് വരികൾ എഴുതി ടിപ്പുവും മോഹിത് ചൗഹാനും സായ് അഭ്യങ്കറും ചേർന്നാണ് ‘നല്ലാരു പോ’ ആലപിച്ചിരിക്കുന്നത്. സഞ്ജയ് സെംവി വരികൾ എഴുതിയിരിക്കുന്ന ‘സിങ്കാരി’യിലൂടെ പ്രദീപ് രംഗനാഥൻ ആദ്യമായി ഗായകനായി. പ്രദീപിനൊപ്പം അപർണ ഹരികുമാർ, യാസിനി, സുസ്മിത നരസിംഹ, രാജീവ് ഗണേഷ് എന്നിവർ ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ചുരുങ്ങിയ സമയത്തിനകം വലിയ സ്വീകാര്യതയാണ് ഇപ്പോൾ ‘കണ്ണുക്കുള്ള’ ഗാനത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഹ്രസ്വ സിനിമകളിലൂടെ എത്തി സംവിധായകനായി പിന്നീട് നടനായി മാറിയ പ്രദീപ് രംഗനാഥന് വലിയൊരു ആരാധക വൃന്ദം തന്നെയുണ്ട്. പ്രദീപ് എഴുതി സംവിധാനം നിർവ്വഹിച്ച ‘കോമാലി’യും ‘ലൗവ് ടു‍ഡേ’യും വലിയ വിജയമായിരുന്നു. നായകനായെത്തിയ ‘ലൗവ് ടുഡേ’, ‘ഡ്രാഗൺ’ സിനിമകളും പ്രേക്ഷകരേവരും ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ ‘ഡ്യൂഡ്’ റിലീസിനായി ഏവരും അക്ഷമയോടെയാണ് കാത്തിരിക്കുന്നത്.

കീര്‍ത്തീശ്വരന്‍ എഴുതി സംവിധാനം നിര്‍വ്വഹിക്കുന്ന ‘ഡ്യൂഡ്’ മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ നവീന്‍ യെര്‍നേനി, വൈ രവിശങ്കര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ആര്‍ ശരത് കുമാര്‍, നേഹ ഷെട്ടി, ഹൃദു ഹരൂണ്‍, സത്യ, രോഹിണി, ദ്രാവിഡ് സെല്‍വം, ഐശ്വര്യ ശര്‍മ്മ, ഗരുഡ റാം എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കാള്‍. ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് നികേത് ബൊമ്മിയും എഡിറ്റിംഗ് ഭരത് വിക്രമനുമാണ്. കോ പ്രൊഡ്യൂസര്‍: അനില്‍ യെര്‍നേനി, സിഇഒ: ചെറി, പ്രൊഡക്ഷന്‍ ഡിസൈനര്‍: ലത നായിഡു, കോസ്റ്റ്യൂം: പൂര്‍ണിമ രാമസ്വാമി, ആക്ഷന്‍: യന്നിക് ബെന്‍, ദിനേശ് സുബ്ബരായന്‍, ഗാനരചന: വിവേക്, പാല്‍ ഡബ്ബ, ആദേശ് കൃഷ്ണ, സെംവി, കോറിയോഗ്രാഫര്‍: അനുഷ വിശ്വനാഥന്‍, ആര്‍ട്ട് ഡയറക്ടര്‍: പിഎല്‍ സുഭേന്ദര്‍, സൗണ്ട് ഡിസൈന്‍: സിങ്ക് സിനിമ, സൗണ്ട് മിക്‌സിങ്: തപസ് നായക്, വിഎഫ്എക്‌സ് സൂപ്പര്‍വൈസര്‍: രാംകുമാര്‍ സുന്ദരം, കളറിസ്റ്റ്: സുരേഷ് രവി, ഡിഐ: മാംഗോ പോസ്റ്റ്, സ്റ്റില്‍സ്: ദിനേശ് എം, പബ്‌സിസിറ്റി ഡിസൈനര്‍: വിയാക്കി, വിതരണം: എജിഎസ് എന്റര്‍ടെയ്ന്‍മെന്റ്, ഡിജിറ്റല്‍ പ്രൊമോഷന്‍സ് കേരള: വിപിന്‍ കുമാര്‍(10G മീഡിയ) പിആര്‍ഒ: ആതിര ദില്‍ജിത്ത്.

Tags :

Recent News

Advertisement
WhiteswanTV Footer