തിരുവനന്തപുരം: വീണ്ടും ഹൃദയമാറ്റ ശസ്ത്രക്രിയ. മസ്തിഷ്ക മരണം സംഭവിച്ച 25 കാരൻ അമൽ ബാബുവിന്റെ ഹൃദയം മാറ്റിവയ്ക്കാൻ തീരുമാനിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന 33 വയസുകാരനായ രോഗിക്കാണ് ഹൃദയം മാറ്റിവയ്ക്കുക..
ഹൃദയം തിരുവനന്തപുരത്തു നിന്ന് എയർ ആംബുലൻസിൽ കൊണ്ടുപോകും. ഹൃദയത്തിനൊപ്പം അദ്ദേഹത്തിന്റെ കരൾ, പാൻക്രിയാസ്, വൃക്ക തുടങ്ങിയ മറ്റ് അവയവങ്ങളും ആറ് പേർക്ക് നൽകും.
കിംസിൽ ശസ്ത്രക്രിയ ആരംഭിച്ചു കഴിഞ്ഞു. ശസ്ത്രക്രിയ പൂർത്തിയാകുമ്പോൾ പത്ത് മണിയോടെ ഹൃദയം കൊച്ചിയിലെ ആംബുലൻസിൽ എത്തിക്കും.




