കല്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ദുരന്ത ബാധിതര്‍ക്കായി സര്‍ക്കാരൊരുക്കിയ വയനാട് ടൗണ്‍ഷിപ്പില്‍ 100 വീടുകള്‍ക്കുള്ള തുക DYFI കൈമാറിയിരുന്നു. ഇതിന്റെ കണക്കുകള്‍ പുറത്ത് വിട്ട് സംസ്ഥാന സെക്രട്ടറി വികെ സനോജ്. ഫേസ്ബുക്കിലൂടെയായിരുന്നു കണക്ക് പുറത്ത് വിട്ടത്. DYFIയുടെ സ്പോണ്‍സര്‍ഷിപ്പിനെച്ചൊല്ലി സാമൂഹിക മാധ്യമങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് അടക്കം സംശയമുന്നയിച്ചിരുന്നു. ഇതിനുള്ള മറുപടിയെന്നോണമാണ് പോസ്റ്റ്. ഒപ്പം കോണ്‍ഗ്രസിന്റെ ആപ്പ് എവിടെ എന്നും പിരിച്ച തുകയെത്രയെന്നും ഇനിയെങ്കിലും വെളിപ്പെടുത്തണമെന്നും വി.കെ. സനോജ് കുറിപ്പില്‍ ചോദിക്കുന്നു.



