തൃശ്ശൂർ: ചാലക്കുടി സികെഎം എൻഎസ്എസ് സീനിയർ സെക്കൻഡറി സ്കൂളിൽ ജനുവരി 26ന് വിദ്യാഭ്യാസ എക്സ്പോയും എക്സിബിഷനും സംഘടിപ്പിക്കുന്നതായി പ്രിൻസിപ്പാൾ മൃദല മധു വാർത്ത സമ്മേളനത്തിൽ പറഞ്ഞു. കുട്ടികളുടെ ഭാവിയെ കുറിച്ചുള്ള സാധാരണക്കാരായ രക്ഷകർത്താക്കളുടെ ആശങ്കകൾ അകറ്റുക എന്ന ലക്ഷ്യത്തോടെ വിവിധ കോളേജുകളെയും സ്ഥാപനങ്ങളെയും ഉൾപ്പെടുത്തിക്കൊണ്ട് സംഘടിപ്പിക്കുന്ന ഈ എക്സ്പോയിൽ ആധുനിക വിദ്യാഭ്യാസ സമ്പ്രദായങ്ങളെയും കാലത്തിനനുയോജ്യമായ പഠന വിഷയങ്ങളെയും പരിചയപ്പെടുത്തുന്നു.
പത്താം ക്ലാസ്സ് പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് തുടർ പഠനം എന്തെന്ന് തീരുമാനിക്കാനും അതിനനുസരിച്ചുള്ള പഠനവിഷയം തിരഞ്ഞെടുക്കാനും, വിദ്യാർത്ഥികൾക്ക് അവരുടെ താല്പര്യങ്ങൾക്ക് അനുയോജ്യമായ കോളേജ് തിരഞ്ഞെടുക്കാനും സഹായിക്കുന്ന ഈ എക്‌സ്‌പോ പൊതുജനങ്ങൾക്ക് തികച്ചും സൗജന്യമാണ്.
ഇതോടൊപ്പം സ്കൂളിലെ വിദ്യാർത്ഥികൾ തയ്യാറാക്കുന്ന വൈവിധ്യമാർന്ന ഭാഷ വിദ്യാഭ്യാസ ശാസ്ത്ര സാങ്കേതിക പ്രദർശനവും, സന്ദർശകർക്ക് ആസ്വദിക്കാവുന്ന രീതിയിൽ വിവിധ ഫുഡ് സ്റ്റോളുകളും എക്സ്പോയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. വിജ്ഞാന സമ്പന്നവും ആകർഷകവുമായ ഈ പരിപാടിയിൽ എല്ലാവർക്കും പങ്കെടുക്കാം. പത്തിലധികം സ്ഥാപനങ്ങൾ പങ്കെടുക്കുമെന്നും വാർത്ത സമ്മേളനത്തിൽ പി.ആർ.ഒ ശാരിക ശ്രീകുമറും പങ്കെടുത്തു.






