മലപ്പുറം: മലപ്പുറത്ത് മകന്റെ മരണത്തിൽ വ്യക്തത തേടി രണ്ട മാസമായി പോലീസ് സ്റ്റേഷൻ കയറിയിറങ്ങുകയാണ് വൃദ്ധദമ്പതികൾ. മലപ്പുറം എടവണ്ണപ്പാറ സ്വദേശികളാണ് ഇരുവരും. കഴിഞ്ഞ ജൂൺ രണ്ടിനാണ് അപ്പുയെന്ന 26 കാരൻ വീട്ടില്‍ തൂങ്ങിമരിച്ചത്. എടവണ്ണപ്പാറയില്‍ പെട്ടിക്കട നടത്തുകയാണ് അപ്പുട്ട്യേട്ടനും തൊഴിലുറപ്പ് തൊഴിലാളിയായ ഭാര്യ അമ്മിണിയും. ഇവരുടെ ഇളയ മകൻ അപ്പു കഴിഞ്ഞ ജൂണ്‍ 2 ന് ഉച്ചക്കാണ് വീട്ടില്‍ തൂങ്ങിമരിച്ചത്.
ഉച്ച വരെയുള്ള സമയത്തിനിടയില്‍ വന്ന ചില ഫോൺ കോളുകളാണ് മകനെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതെന്നാണ് ഇവരുടെ സംശയം. അതാരാണ് വിളിച്ചതെന്ന് കണ്ടെത്തണം. എന്താണ് സംഭവിച്ചതെന്നറിയണം. അതിനായി എസ് പി മുതല്‍ വാഴക്കാട് പൊലീസ് സ്റ്റേഷൻ വരെ പരാതി നല്‍കി കാത്തിരിക്കുകയാണ് ഈ വൃദ്ധ ദമ്പതിമാര്‍. പ്രണയനൈരാശ്യമാണ് കാരണമെന്ന് കണ്ടെത്തിയിട്ടുണ്ടെന്നാണ് വാഴക്കാട് പൊലീസ് പറയുന്നത്. അത് പറഞ്ഞിട്ടു ഇവര്‍ക്ക് ബോധ്യപെടുന്നില്ലെന്നാണ് പൊലീസിന്‍റെ വിശദീകരണം.






