എടക്കര: രോഗിയുമായി ആശുപത്രിയിലേക്ക് വരികയായിരുന്ന കാറിടിച്ച് കാൽനട യാത്രക്കാരന് ദാരുണാന്ത്യം. എടക്കര വെള്ളാരംക്കുന്ന് ചാലിപ്പറമ്പൻ കുഞ്ഞിമുഹമ്മദ് (70) ആണ് മരിച്ചത്. എടക്കര ടൗണിൽ ഇന്ദിരാഗാന്ധി ബസ് ടെർമിനലിനു മുൻപിൽ വച്ച് വെള്ളിയാഴ്ച രാവിലെ ഏഴോടെയായിരുന്നു അപകടം. പാലായിൽ എൻട്രൻസ് പരിശീലനം നടത്തുന്ന പേരക്കുട്ടിയെ ബസ് കയറ്റി വിട്ട ശേഷം റോഡ് മുറിച്ചു കിടക്കവേയായിരുന്നു അപകടം.
ഈ സമയത്താണ് എടക്കര സ്വകാര്യ ആശുപത്രിയിലേക്ക് രോഗിയുമായി വരികയായിരുന്ന കാർ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ കുഞ്ഞി മുഹമ്മദ് തെറിച്ചു വീണു. ആശുപത്രിയിലെത്തിക്കും മുൻപേ മരണപ്പെട്ടു. ലോറി ജീവനക്കാരായിരുന്നു കുഞ്ഞു മുഹമ്മദ്. മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.






