കാസര്‍ഗോഡ്: പഴുത്ത മാങ്ങയുടെ തൊലി തൊണ്ടയില്‍ കുടുങ്ങി വയോധികന്‍ മരിച്ചു. മൊഗ്രാല്‍പുത്തൂര്‍ ബള്ളൂര്‍ ശാസ്തനഗര്‍ ചിന്മയത്തിലെ
ചിന്മയത്തിലെ കെ.പി. രാഘവന്‍ (76) ആണ് മരിച്ചത്.
കാസര്‍കോട് നഗരത്തിലെ ഒരു തുണിക്കടയിലെ തയ്യല്‍ക്കാരനാണ് മരിച്ച രാഘവന്‍. ബുധനാഴ്ച രാവിലെ ജോലിസ്ഥലത്തേക്ക് പോകുന്നതിനിടയില്‍ വഴിയില്‍നിന്നും പഴുത്ത മാങ്ങ കിട്ടി. ഇത് കഴിക്കുന്നതിനിടെ തൊലി തൊണ്ടയില്‍ കുടുങ്ങി അവശനിലയിലാവുകയായിരുന്നു. ഉടന്‍ രാഘവനെ നാട്ടുകാര്‍ കാസര്‍ഗോഡ് നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: നിര്‍മല. മക്കള്‍: ഗണേഷ്, അവിനാശ്, അനിത, സരിത. മരുമക്കള്‍: സൗമ്യ, മനോജ്, അജിത്.






