വയനാട്: വയനാട്ടിലെ സുൽത്താൻ ബത്തേരിയിൽ വീടിന് തീപിടിച്ച് വയോധികന് ദാരുണാന്ത്യം. പുത്തൻവീട് സ്വദേശിയായ കൃഷ്ണൻകുട്ടിയാണ് മരിച്ചത്. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. വീട്ടിൽ ഉണ്ടായ തീപിടിത്തത്തിൽ കൃഷ്ണൻകുട്ടി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ ഭാര്യയെ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തീപിടിത്തത്തിൽ വീടിന്റെ കിടപ്പുമുറി ഉൾപ്പെടെ വലിയ നാശനഷ്ടമുണ്ടായി. കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.






