പാലക്കാട്: ഒറ്റപ്പാലം കയറംപാറയിൽ വീടിന്റെ വാതിൽ ചവിട്ടി പൊളിച്ചു അകത്തു കടന്ന മോഷ്ടാവ് വയോധികയുടെ സ്വർണ മാല കവർന്നു. കയറാംപാറ കുന്നത്ത് വീട്ടിൽ പാഞ്ചാലിയുടെ ഒരു പവന്റെ സ്വർണ മാലയാണ് കവർന്നത്. ഇന്ന് പുലർചെ മൂന്ന് മണിയോടെയായായിരുന്നു സംഭവം.
വീടിന്റെ മുൻവശത്തെ വാതിലിന്റെ ഓടാമ്പൽ നീക്കി വാതിൽ ചവിട്ടി പൊളിക്കുകയായിരുന്നു. മുൻവശത്തെ മുറിയിലാണ് പാഞ്ചാലി കിടന്നിരുന്നത്. ബഹളം കേട്ട് തൊട്ടടുത്ത മുറിയിൽ കിടന്നുറങ്ങിയിരുന്ന മകൾ ഓടി എത്തിയപ്പോഴേക്കും മോഷ്ടാവ് ഓടി രക്ഷപെട്ടു. മാലയുടെ ചെറിയ ഒരു ഭാഗം വീട്ടിൽ നിന്ന് കണ്ടെത്തി വീടിന്റെ ഓട് ഇളക്കി അകത്തു കടക്കാൻ ശ്രമിച്ചുവെങ്കിലും നടക്കാതെ വന്നതോടെയാണ് വാതിൽ ചവിട്ടി പൊളിച്ചതെന്ന് അവർ പറഞ്ഞു.




