Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

SIR പട്ടികയിൽ നിന്ന് പുറത്തായ അർഹരെ വീണ്ടും ഉൾപ്പെടുത്തും; തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക നീക്കം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡല്‍ഹി: എസ്‌ഐആർ നടപടിക്ക് പിന്നാലെ വോട്ടർപട്ടികയിൽ നിന്ന് ഒഴിവായ അർഹരായവരെ വീണ്ടും ഉൾപ്പെടുത്താൻ പ്രത്യേക തിരുത്തൽ യജ്ഞവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. എസ്‌ഐആർ നടപടികൾ പൂർത്തിയായ 20 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് പ്രത്യേക ക്യാമ്പയിൻ നടത്തുന്നത്. ഇതുസംബന്ധിച്ച് സെപ്റ്റംബർ 29ന് സംസ്ഥാനങ്ങൾക്ക് കമ്മീഷൻ നിർദേശം നൽകിയിരുന്നു.

എസ്‌ഐആറിന് ശേഷം പട്ടികയിൽ നിന്ന് ഒഴിവായ അർഹരായവരുടെ പേരുകൾ സാധാരണ നടപടിക്രമത്തിലൂടെ വീണ്ടും ഉൾപ്പെടുത്താനാണ് നിർദേശം. ഇതിനായി ഫോം 6 ഉപയോഗിക്കാനാണ് തീരുമാനം. എസ്‌ഐആർ നടപടിക്കിടെ ഫോം 6ൽ ഉൾപ്പെടുത്തിയിരുന്ന അധിക പ്രഖ്യാപന വ്യവസ്ഥ എസ്‌ഐആർ പൂർത്തിയായ സംസ്ഥാനങ്ങളിൽ നിന്ന് ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്.

സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുമായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറും മറ്റ് കമ്മീഷണർമാരും നടത്തിയ വീഡിയോ കോൺഫറൻസിലും ഇക്കാര്യം ആവർത്തിച്ചതായാണ് റിപ്പോർട്ട്. എസ്‌ഐആർ നടപടിക്കിടെ ഫോം 6ൽ വരുത്തിയ അധിക മാറ്റങ്ങളെ ചൊല്ലി തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുഖ്ബീർ സിങ് സന്ധുവും വിവേക് ജോഷിയും എതിർപ്പ് രേഖപ്പെടുത്തിയിരുന്നു. തുടർന്ന് എസ്‌ഐആർ പൂർത്തിയായ സംസ്ഥാനങ്ങളിൽ അധിക പ്രഖ്യാപനം ഒഴിവാക്കുകയായിരുന്നു.

മഹാരാഷ്ട്രയിൽ പ്രത്യേക തിരുത്തൽ നടപടികൾക്ക് നാളെ തുടക്കമാകും. എസ്‌ഐആർ ഇപ്പോഴും പുരോഗമിക്കുന്ന സംസ്ഥാനമായതിനാൽ അർഹരായവരുടെ പേരുകൾ അനാവശ്യമായി ഒഴിവാകാതിരിക്കാൻ പരിശോധന ശക്തമാക്കാനും നിർദേശം നൽകിയിട്ടുണ്ട്.

അതേസമയം, കർണാടകയിലെ വോട്ടർപട്ടികയിൽ നിന്ന് അർഹരായവരുടെ പേരുകൾ വ്യാപകമായി നീക്കം ചെയ്യാൻ വ്യാജ അപേക്ഷകൾ നൽകുന്നതായി പരാതി ഉയർന്നിട്ടുണ്ട്. ഫോം 7 ദുരുപയോഗം ചെയ്ത് കൂട്ടത്തോടെ അപേക്ഷകൾ സമർപ്പിക്കുന്നുവെന്നാരോപിച്ച് മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കൾ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ സമീപിച്ചിരുന്നു. പരാതികളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്താനും വ്യാജ അപേക്ഷകൾ നൽകിയവർക്കെതിരെ നിയമനടപടി സ്വീകരിക്കാനും കർണാടക തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ നിർദേശം നൽകിയിട്ടുണ്ട്.

ബാബലേശ്വർ മണ്ഡലത്തിൽ സെപ്റ്റംബർ 22ന് മാത്രം 1,373 ഫോം 7 അപേക്ഷകൾ ലഭിച്ചതായി റിപ്പോർട്ടുകളുണ്ട്. ഇതിൽ 1,363 അപേക്ഷകൾ ഏതാനും വ്യക്തികളാണ് സമർപ്പിച്ചതെന്നും റിപ്പോർട്ടുകൾ പറയുന്നു. വിവിധ മണ്ഡലങ്ങളിലായി 4,000ലേറെ പേരുടെ പേര് നീക്കം ചെയ്യുന്നതിനുള്ള അപേക്ഷകൾ ലഭിച്ചതായും കണക്കുകൾ പുറത്തുവന്നിട്ടുണ്ട്.

അർഹരായ വോട്ടർമാരുടെ പേരുകൾ വ്യാജമായി നീക്കം ചെയ്യാൻ ശ്രമിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാനും ആവശ്യമായ നടപടികൾ സ്വീകരിക്കാനും ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.

അതേസമയം, എസ്‌ഐആറുമായി ബന്ധപ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധം തുടരുകയാണ്. ഗ്യാനേഷ് കുമാറിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കാൻ സുപ്രീംകോടതി തീരുമാനിച്ചതായും റിപ്പോർട്ടുകളുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix