Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഇലോണ്‍ മസ്‌കിൻ്റെ മയക്കുമരുന്ന് ഉപയോഗം പരിധി കടന്നു; മൂത്രസഞ്ചിയെ വരെ ബാധിച്ചുവെന്ന് റിപ്പോര്‍ട്ട്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

വാഷിംഗ്ടണ്‍: ശതകോടീശ്വരനും ടെസ്‌ല സിഇഒയുമായ ഇലോണ്‍ മസ്‌കിൻ്റെ ലഹരി ഉപയോഗം പരിധി കടന്നുവെന്ന് റിപ്പോർട്ട്. മസ്‌കിൻ്റെ മൂത്രസഞ്ചിയെ വരെ ബാധിക്കുന്ന അവസ്ഥയിൽ ലഹരി ഉപയോ​ഗം എത്തിയെന്ന്
ന്യൂയോര്‍ക്ക് ടൈംസ് പുറത്തിറക്കിയ റിപ്പോര്‍ട്ടിൽ പറയുന്നു.

ഇലോണ്‍ മസ്‌ക് ഡോജ് മേധാവിയായിരുന്ന സമയത്ത് കെറ്റാമിന്‍, എക്‌സ്റ്റസി, സൈക്കഡെലിക് മഷ്‌റൂമുകള്‍ എന്നിവ പതിവായി കഴിച്ചിരുന്നുവെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ ന്യൂയോര്‍ക്ക് ടൈംസിന് നല്‍കിയ വിവരം. മസ്‌ക് പ്രതിദിനം ഏകദേശം ഇരുപത് ഗുളികകള്‍ കഴിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

രണ്ട് ആഴ്ച്ചയില്‍ ഒരിക്കല്‍ താന്‍ മയക്കുമരുന്ന് ഉപയോഗിക്കുമെന്ന് ഇലോണ്‍ മസ്‌ക് തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. വലിയ അളവില്‍ കെറ്റാമിന്‍ ഉപയോഗിച്ചാല്‍ ശരിക്കും ജോലി ചെയ്യാന്‍ കഴിയില്ലെന്നും തനിക്ക് ചെയ്തു തീര്‍ക്കാന്‍ ധാരാളം ജോലികളുളളതിനാല്‍ ചെറിയ അളവിലാണ് ഉപയോഗിക്കാറുളളതെന്നും മസ്‌ക് പറഞ്ഞിരുന്നു.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer