തൃശൂർ: തൃശൂർ ചാവക്കാട് മണത്തല കെഎസ്ഇബി ഓഫീസിൽ ജീവനക്കാരന് മർദനം. റിസപ്ഷനിൽ ജോലി ചെയ്തിരുന്ന പുന്ന സ്വദേശി ഉമൈറിനാണ് മർദനമേറ്റത്.
ചാവക്കാട് മേഖലയിൽ വൈദ്യുതി തടസ്സപ്പെട്ടതിനെ തുടർന്ന് ഇന്നലെ രാത്രി മണത്തല കെഎസ്ഇബി ഓഫീസിലെത്തിയ സംഘമാണ് ജീവനക്കാരനെ മർദിച്ചതെന്നാണ് വിവരം. രാത്രി 11.39ഓടെയായിരുന്നു സംഭവം.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ കെഎസ്ഇബി ചാവക്കാട് പൊലീസിൽ പരാതി നൽകി. പൊലീസ് അന്വേഷണം ആരംഭിച്ചു.
വൈദ്യുതി തടസ്സവുമായി ബന്ധപ്പെട്ട പരാതികൾ കെഎസ്ഇബിയുടെ 24 മണിക്കൂർ കസ്റ്റമർ കെയർ സംവിധാനമായ 1912ൽ അറിയിക്കാമെന്ന് കെഎസ്ഇബി അറിയിച്ചു.




