മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കളക്ഷന്‍ നേടിയ മോഹൻലാൽ – പൃഥ്വിരാജ് ചിത്രം എമ്പുരാന്‍ ഒടിടിയില്‍ പ്രദര്‍ശനം ആരംഭിച്ചു. പ്രമുഖ പ്ലാറ്റ്‍ഫോം ആയ ജിയോ ഹോട്ട്സ്റ്റാറിലൂടെ കഴിഞ്ഞ അര്‍ധരാത്രിയാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചത്.
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലും ചിത്രം കാണാൻ കഴിയും. ചിത്രം തിയറ്ററുകളിൽ എത്തിയപ്പോൾ വലിയ വിവാദം സൃഷ്ടിച്ചിരുന്നു. ഒടിടിയില്‍ ഏതുതരത്തിലുള്ള പ്രതികരണങ്ങളാണ് ലഭിക്കുക എന്നറിയാനുള്ള കാത്തിരിപ്പിലാണ് അണിയറക്കാര്‍.
മറുഭാഷാ പ്രേക്ഷകരില്‍ ചിത്രം കണ്ടിട്ടില്ലാത്ത വലിയൊരു വിഭാഗം ആളുകളിലേക്ക് ഒടിടിയിലൂടെ എമ്പുരാന്‍ എത്തും. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 250 കോടി ക്ലബ്ബില്‍ ഇടംനേടിയ ആദ്യ മലയാള ചിത്രമായി മാറിയ എമ്പുരാന്‍റെ ആകെ ബിസിനസ് 325 കോടിയുടേത് ആയിരുന്നു.






