സിനിമപ്രേമികളുടെ കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ട് എംമ്പുരാന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റ് പുറത്തുവിട്ട് മോഹന്‍ലാല്‍. ചിത്രത്തിന്റെ ട്രൈലെർ നാളെ ഉച്ചയ്ക്ക് 1.08ന് റിലീസ് ചെയ്യുമെന്നാണ് സോഷ്യല്‍ മീഡിയ പേജിലൂടെ മോഹൻലാൽ അറിയിച്ചിരിക്കുന്നത്.
മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ എന്നീ അഞ്ചുഭാഷകളിലായാണ് ചിത്രം ഇറങ്ങുന്നത് . ഈ ഭാഷകളിലെയും ട്രൈലെർ നാളെ എത്തുംകഴിഞ്ഞ ദിവസം തമിഴ് സൂപ്പർ താരം രജനികാന്ത് ചിത്രത്തിന്റെ ട്രൈലെർ കണ്ടിരുന്നു. രജനിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ടാണ് പൃഥ്വിരാജ് ഇക്കാര്യം അറിയിച്ചത്. മാര്‍ച്ച് 27ന് രാവിലെ 6 മണി മുതല്‍ എമ്പുരാന്റെ ഷോ ആരംഭിക്കും.സ്‌ക്രീനിൽ അബ്രാം ഖുറേഷിയായുള്ള മോഹന്‍ലാലിന്റെ പകര്‍ന്നാട്ടം കാണാന്‍ ആരാധകര്‍ ഒന്നടങ്കം കാത്തിരിക്കുന്നത്






