ഡൽഹി: ഡൽഹി രോഹിണിയിൽ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ 4 ഗുണ്ടകൾ കൊല്ലപ്പെട്ടു. രഞ്ജൻ പഥക്, ബിംലേഷ് മഹ്‌തോ, മനീഷ് പഥക്, അമൻ താക്കൂർ എന്നിവരാണ് കൊല്ലപ്പെട്ടത്. രോഹിണിയിലെ ബഹാദൂർ ഷാ മാർഗിലെ ഡോ. അംബേദ്കർ ചൗക്കിനും പൻസാലി ചൗക്കിനും ഇടയിൽ പുലർച്ചെ 2:20 ഓടെയായിരുന്നു ഏറ്റുമുട്ടൽ.
രഞ്ജൻ പഥക്, ബിംലേഷ് മഹ്‌തോ, മനീഷ് പഥക് എന്നിവർ ബീഹാർ സ്വദേശികളാണ്. അമൻ താക്കൂർ ഡൽഹിയിലെ കർവാൾ നിവാസിയാണ്. ബീഹാറിലെ കുപ്രസിദ്ധ ഗുണ്ടാ സംഘത്തിൽപ്പെട്ടവരാണ് ഇവരെല്ലാം. വരാനിരിക്കുന്ന ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പ് അലങ്കോലമാക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്തുവരികയായിരുന്നുവെന്ന് ഇന്റലിജൻസ് റിപ്പോർട്ടുണ്ടായിരുന്നു. തുടർന്നാണ് ഡൽഹി – ബീഹാർ പൊലീസ് സേന നടത്തിയ സംയുക്ത ഓപ്പറേഷൻ നടത്തിയത്.




