സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

“എൻജിനീയറിങ് (JEE MAIN) പ്രവേശന പരീക്ഷാ തീയതികൾ ബിജെപിയുടെ ക്രൈസ്തവ വിരുദ്ധതയുടെ തെളിവാണ്.”: ജോസ് കെ. മാണി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഏറ്റവും പവിത്രമായി ആചരിക്കുന്ന പെസഹാ വ്യാഴാഴ്ച ദിനത്തിലും, ഒപ്പം ഉയർപ്പുതിരുന്നാൾ (ഈസ്റ്റർ) എൻജിനീയറിങ് (JEE MAIN) പ്രവേശന പരീക്ഷ നിശ്ചയിച്ചതിലൂടെ ബിജെപിയുടെ ക്രൈസ്തവവിരുദ്ധത സ്പഷ്ടമായി മറനീക്കി പുറത്തുവന്നിരിക്കുകയാണ്‌.

രാജ്യവ്യാപകമായി നടക്കുന്ന ക്രൈസ്തവ പീഡനങ്ങളുടെ തുടർച്ചയായി മാത്രമേ ഈ നടപടിയെ കാണാൻ സാധിക്കൂ.ഇന്ത്യയുടെ പല ഭാഗങ്ങളിലും ക്രൈസ്തവ ആരാധനാലയങ്ങളെയും മതസ്ഥാപനങ്ങളെയും തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നവർ ക്രൈസ്തവവിശ്വാസത്തിന്റെ ഭാഗമായ പുണ്യദിവസങ്ങളുടെ പവിത്രതയെ കളങ്കപ്പെടുത്തുകയാണ്. മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെയാകെ ധ്വംസിക്കുന്ന നടപടികളാണ് തുടർച്ചയായി ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലുണ്ടാകുന്നത്. അതിനെല്ലാം കേന്ദ്രസർക്കാർ സംരക്ഷണവും നൽകുകയാണ്.

കേരളത്തിൽ രാഷ്ട്രീയവളർച്ചയുണ്ടാക്കാൻ ബിജെപി നടത്തുന്ന ക്രൈസ്തവ പ്രീണനനാടകത്തെയും രാജ്യമെമ്പാടും സംഘപരിവാർ സംഘടനകൾ നടത്തുന്ന ക്രൈസ്തവപീഡനങ്ങളെയും വിശ്വാസി സമൂഹവും സഭാ നേതൃത്വവും അതീവ ഗൗരവത്തോടെ കാണണം. ഇത്തവണ 2026-ലെ കേന്ദ്ര ബഡ്ജറ്റ് പാർലമെൻറിൽ അവതരിപ്പിച്ചത് ഞായറാഴ്ച ദിനമായിരുന്നു എന്ന വസ്തുത കൂടി വിശ്വാസികൾ കണ്ണു തുറന്നു കാണണം. പെസഹാ, ഈസ്റ്റർ ദിവസങ്ങളിലെ എൻജിനീയറിങ് പ്രവേശന പരീക്ഷ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്ക് അടിയന്തരമായി കത്തയച്ചു.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.