സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ഉപകരണങ്ങള്‍ എത്തി ; ശ്രീചിത്രയില്‍ ശസ്ത്രക്രിയകള്‍ പുനരാരംഭിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ശസ്ത്രക്രിയ ഉപകരണങ്ങളുടെ ലഭ്യത കുറവുമുലം മുടങ്ങിപ്പോയ ശസ്ത്രക്രിയകള്‍ പുനരാരംഭിച്ചു. മുടങ്ങിയ ആറു ശസ്ത്രക്രിയകളാണ് ഇന്നലെ നടത്തിയത്. അമൃത് ഫാര്‍മസി വഴി ഉപകരണങ്ങള്‍ എത്തിച്ചതോടെയാണ് പ്രതിസന്ധിക്ക് പരിഹാരം ആയത്. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ സാന്നിദ്ധ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണ് പ്രശ്‌നപരിഹാരത്തിനു ഉചിതമായ തീരുമാനമെടുത്തത്.

2023ന് ശേഷം കരാര്‍ പുതുക്കാതെ ഉപകരണങ്ങള്‍ വിതരണം ചെയ്തിരുന്ന കമ്പനികള്‍ ഇനി മുന്നോട്ട് പോകാനാകില്ലെന്ന് നിലപാടെടുത്തതോടെയാണ് ഉപകരണങ്ങള്‍ക്ക് ക്ഷാമമുണ്ടായത്. കമ്പനികളുടെ മുന്നറിയിപ്പ് കണക്കിലെടുക്കാതെ ആശുപത്രി അധികൃതര്‍ മുന്നോട്ടുപോയാതാണ് രോഗികളെ വലച്ചത്.

രോഗികളുടെ മേല്‍ ചികിത്സയുമായി ബന്ധപ്പെട്ട് അമിതഭാരം അടിച്ചേല്‍പ്പിക്കുന്നത് ശെരിയല്ല. ഏത് രാജ്യത്തുണ്ടാക്കിയ ചികിത്സാ ഉപകരണങ്ങളായാലും അത് ജനങ്ങള്‍ക്ക് പ്രാപ്യമായിരിക്കണം.ഇനിയുള്ള ആറ് മാസം ജം പോര്‍ട്ടല്‍ വഴിയായിരിക്കും അമൃത് ഫാര്‍മസിയുടെ എത്തുക. അതില്‍ ഏതെങ്കിലും തരത്തിലുള്ള അപര്യാപ്തതകള്‍ ഉണ്ടെങ്കില്‍ അത് പരിഹരിക്കും. ശ്രീചിത്രയിലെ ഡോക്ടര്‍മാരും മറ്റുള്ളവരും സഹകരിച്ചത് കൊണ്ട് മാത്രമാണ് ഈ പ്രതിസന്ധി എത്രയും വേഗം തന്നെ പരിഹരിക്കാനായതെന്നും കേന്ദ്ര മന്ത്രി സുരേഷ് മാധ്യമങ്ങളോട് പ്രതികരിച്ചു.

Tags :

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.