Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

എരുമപ്പെട്ടി പഞ്ചായത്ത്‌ ഹിന്ദു ഏകതാ സമ്മേളനം; സംഘാടക സമിതി യോഗം നടന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ : എരുമപ്പെട്ടി പഞ്ചായത്ത്‌ ഹിന്ദു ഏകതാ സമ്മേളനത്തിന്റെ സംഘാടക സമിതി യോഗം കുണ്ടന്നൂർ ശ്രീകൃഷ്ണപുരം ക്ഷേത്രത്തിൽ വെച്ച് നടന്നു. ശ്രീകൃഷ്ണപുരം ക്ഷേത്രം രക്ഷാധികാരിയും എഴുത്തുകാരനുമായ മണി മേനോൻ അധ്യക്ഷത വഹിച്ചു.യോഗത്തിൽ രാഷ്ട്രീയ സ്വയംസേവക സംഘം വിഭാഗ് പ്രചാർ പ്രമുഖ് പി.ജി. കണ്ണൻ വിഷയാവതരണം നടത്തി. പഞ്ചവാദ്യ കലാകാരൻ പരക്കാട് തങ്കപ്പൻമാരാർ, എസ്.എൻ.ഡി.പി യോഗം തലപ്പിള്ളി താലൂക്ക് വൈസ് പ്രസിഡണ്ട് ഭരതൻ പുളിക്കൽ, സി.എൻ. ഭാസ്കരൻ എന്നിവർ ആശംസകൾ നേർന്നു.

ഹിന്ദു ഏകതാ സമ്മേളനം പഞ്ചായത്ത്‌ സംയോജക് കെ.ജി. ജനാർധനൻ സ്വാഗതവും സഹ സംയോജക് വിഷ്ണു അമ്പാടി നന്ദിയും പറഞ്ഞു.മാർച്ച്‌ 8ന് കുണ്ടന്നൂരിൽ ആയിരങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് ഹിന്ദു ഏകതാ സമ്മേളനം വിപുലമായി നടത്തുവാൻ സംഘാടക സമിതി യോഗം തീരുമാനിച്ചു.

Recent News

Advertisement
WhiteswanTV Footer