മലപ്പുറം: കൊണ്ടോട്ടി ഇ എം ഇ എ ഹയർസെക്കൻഡറി സ്കൂൾ ദേശീയ ഹരിതസേനയുടെ ആഭിമുഖ്യത്തിൽ പരിസര ശുചീകരണത്തിന്റെ ഭാഗമായി “എഴുതി തീർന്ന സമ്പാദ്യം” പദ്ധതിയുടെ ഉദ്ഘാടനം ഡെപ്യൂട്ടി ഹെഡ് മാസ്റ്റർ എം എ അബ്ദുൽ ഖാദർ നിർവ്വഹിച്ചു.കൺവീനർ ബഷീർ തൊട്ടിയൻ അധ്യക്ഷത വഹിച്ചു. ഉപയോഗം കഴിഞ്ഞ് വലിച്ചെറിഞ്ഞ പേനകൾ ശേഖരിച്ച് മാലിന്യ സംസ്കരണ വകുപ്പിന് കൈമാറുന്ന പ്രവർത്തനമാണ് ഈ പദ്ധതി. ഉപയോഗം കഴിഞ്ഞ പേനകൾ നിക്ഷേപിക്കാനുള്ള പെട്ടികൾ സ്കൂളിൽ സ്ഥാപിച്ചിട്ടുണ്ട്. കെ എം ജംഷിയ, സബിത, സഫാന, താജുൽ ഹഖ്, മഹേഷ്വർ തുടങ്ങിയവർ നേതൃത്വം നൽകി




