സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

എവർലാസ്റ്റിംഗ് ലിറ്റിൽസ്’; വിസ്മയങ്ങളുടെ സൂക്ഷ്മലോകം തീർത്ത് കൺസോളിയം ആർട്സ് ഫെസ്റ്റിവലിന് പ്രൗഢസമാപനം

മലപ്പുറം: കൊണ്ടോട്ടി ബുഖാരി ദഅ്‌വ കോളേജ് വിദ്യാർത്ഥി യൂണിയൻ ‘സാബിക്’ സംഘടിപ്പിച്ച കൺസോളിയം ആർട്സ് ഫെസ്റ്റിവൽ ’25-ന് ബുഖാരി കാമ്പസിൽ പ്രൗഢമായ പരിസമാപ്തി. ‘എവർലാസ്റ്റിംഗ് ലിറ്റിൽസ്’ (Everlasting Littles) എന്ന വേറിട്ട പ്രമേയത്തിൽ ഡിസംബർ 4 മുതൽ 7 വരെ നടന്ന മേള, കലയുടെയും ചിന്തയുടെയും പുതിയ അനുഭവമാണ് വിദ്യാർത്ഥികൾക്ക് സമ്മാനിച്ചത്. പ്രപഞ്ചത്തിലെ ഓരോ അണുവിലും, നാം ചെയ്യുന്ന ചെറിയ നന്മകളിലും വലിയ മാറ്റങ്ങൾ സൃഷ്ടിക്കാനുള്ള ശക്തിയുണ്ടെന്ന സന്ദേശമാണ് കൺസോളിയം ഇത്തവണത്തെ ഫെസ്റ്റിവലിലൂടെ നൽകിയത്.

വൈജ്ഞാനിക സംവാദങ്ങളുടെ വേദികൾ കൂടിയായിരുന്നു.ലഘുവായ കലാപ്രകടനങ്ങൾക്കപ്പുറം ഗൗരവമേറിയ ചർച്ചകൾക്കും കൺസോളിയം വേദിയായി. ‘സുപീരിയർ കൾച്ചറൽ ടോക്ക്’ മത്സരത്തിൽ കരിയറിസം, വർത്തമാന ഇസ്‌ലാമിന്റെ മൂലധനം, മലയാളത്തിന്റെ ഖുർആൻ വായനാനുഭവം, ബഹുസ്വര ഇസ്‌ലാമിന്റെ പ്രതിനിധാനങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ വിദ്യാർത്ഥികൾ ആഴത്തിലുള്ള പഠനങ്ങൾ അവതരിപ്പിച്ചു. ശ്രദ്ധേയമായ ‘ഉറുദു കോൺഫറൻസിൽ’ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), സത്യാനന്തര കാലത്തെ ഡീപ് ഫേക്ക് (Deep Fake) വെല്ലുവിളികൾ, സുസ്ഥിര വികസനം, പലായനം (Migration) തുടങ്ങിയ സമകാലിക ആഗോള വിഷയങ്ങൾ ചർച്ച ചെയ്യപ്പെട്ടു.

ഒമ്പത് കാമ്പസുകളിൽ നിന്നായി അറുനൂറിലധികം പ്രതിഭകളാണ് മേളയിൽ മാറ്റുരച്ചത്. സ്പിരിച്വൽ പ്രൊഫിഷൻസി, കോഗ്നിഷൻ, ടെക്നിക്കൽ, പ്രസന്റേഷൻ, റൈറ്റിംഗ്, ഇല്ലസ്ട്രേഷൻ, മെലഡി, റിറ്റെൻഷൻ എന്നീ എട്ട് സ്കില്ലുകളിലായി 300-ഓളം മത്സരങ്ങൾ നടന്നു. ബയോ വിസ്‌ഡം, അഖില കേരള ദീൻ ഡിവൈസ് ഐഡിയത്തോൺ, സയൻസ് എക്സ്പോ, വെർച്വൽ നരേഷൻ, പോഡ്കാസ്റ്റ് തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികളും ഫെസ്റ്റിവലിന്റെ ഭാഗമായി നടന്നു.

കൺസോളിയം ’25 ൽ കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവ് ഡോ. കെ.എം. അനിൽ ചേലേമ്പ്ര മുഖ്യാതിഥിയായി. December 07 ന് നടന്ന സമാപന സംഗമം ബുഖാരി സ്ഥാപനങ്ങളുടെ ജനറൽ സെക്രട്ടറി അബൂഹനീഫൽ ഫൈസി തെന്നലയുടെ അധ്യക്ഷതയിൽ SYS കേരള സ്റ്റേറ്റ് സെക്രട്ടറി സി കെ ശക്കീർ അരിമ്പ്ര ഉദ്ഘാടനം ചെയ്തു. കെ.പി മിഖ്ദാദ് ബാഖവി ചുങ്കത്തറ, ഖാലിദ് അഹ്‌സനി ഫറോക്ക്, അബ്ദുൽ ഹക്കീം ഹാജി, അബ്ദുൽ മലിക് അഹ്സനി മേൽമുറി, സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Advertisement

ട്രംപും തീരുവയും പിന്നെ കോടതിയും; ഇന്ത്യയുടെ നിലയെന്ത്?

വൈറ്റ് ഹൗസിലിരിക്കുന്ന ഡൊണാൾഡ് ട്രംപിന്റെ മനോനിലയും ആ​ഗോള സമ്പത് വ്യവസ്ഥയും തമ്മിൽ അഭേദ്യ ബന്ധമുണ്ടെന്ന് പറഞ്ഞാൽ അം​ഗീകരിക്കുകയല്ലാതെ വേറെ വഴിയില്ലെന്ന അവസ്ഥയാണുള്ളത്. സം​ഗതി അത്ര തമാശയല്ല. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് ആദ്യം കനത്ത തീരുവ പ്രഖ്യാപിക്കുന്നു-

Read More »

വാടകയും ചെലവും കുറയും; ആശ്വാസം നൽകുന്ന വലിയ മാറ്റങ്ങൾ

ജീവിതച്ചെലവ് കൂടുകയാണല്ലോ എന്നോർത്ത് ഉറക്കം നഷ്ടപ്പെടുന്ന സാധാരണക്കാരനാണോ നിങ്ങൾ? വലിയ ആശങ്കകൾക്കിടയിലും ഇന്ത്യയിലെ ലക്ഷക്കണക്കിന് വരുന്ന മിഡിൽ ക്ലാസ് വിഭാ​ഗങ്ങൾക്ക് ചെറിയ ആശ്വാസം നൽകുന്ന വാർത്ത. പുതിയ ആദായനികുതി ബില്ലിൽ വിവിധ അലവൻസുകൾക്ക് കൂടുതൽ

Read More »

വയനാട് ടൗൺഷിപ്പ് ഉദ്ഘാടനം മാർച്ച് ഒന്നിലേക്ക് മാറ്റി

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി നിർമിച്ച ടൗൺഷിപ്പിലെ ആദ്യഘട്ട വീടുകളുടെ ഉദ്ഘാടനം മാറ്റിവെച്ചു. ഫെബ്രുവരി 25-ന് വൈകീട്ട് 4 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ വീടുകൾ കൈമാറുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. എന്നാൽ ചടങ്ങ്

Read More »

അബുദാബിയിൽ വെയർഹൗസിന് തീപിടിച്ചു

അബുദാബി: അബുദാബിയിലെ അൽ മുസൂൻ മേഖലയിലുള്ള വെയർഹൗസിൽ വൻ തീപിടിത്തം. തിങ്കളാഴ്ച രാവിലെയാണ് തീപിടിത്തമുണ്ടായത്. അബുദാബി പൊലീസാണ് ഈ വിവരം പുറത്തുവിട്ടത്. അബുദാബി പൊലീസും സിവിൽ ഡിഫൻസ് അതോറിറ്റിയും സംയുക്തമായി സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാനുള്ള

Read More »

പാലക്കാട് പിതാവിനെ മകൻ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു; പ്രതി പിടിയിൽ

പാലക്കാട്: പാലക്കാട് ഷൊർണൂരിൽ പിതാവിനെ മകൻ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. കൂനത്തറ സ്വദേശി ഉണ്ണികൃഷ്ണനാണ് ഗുരുതര പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് മകൻ മനോജിനെ ഷൊർണുർ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് പുലർച്ചെ കിഴക്കേ ത്രാങ്ങാലിയിലുള്ള

Read More »

പെൺകുട്ടിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചു; രണ്ടുപേർ പിടിയിൽ

പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും, ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സുഹൃത്തിന് കൈമാറുകയും ചെയ്ത കേസിൽ രണ്ട് യുവാക്കൾ പിടിയിൽ. തണ്ണിത്തോട് മൂഴി അശ്വതി ഭവനം വീട്ടിൽ അനന്തു (26) , തണ്ണിത്തോട്

Read More »
Advertisement