എംമ്പുരാൻ, തുടരും എന്നി ചിത്രങ്ങളുടെ വിജയത്തിന് പിന്നാലെ ചെങ്കോട്ട തിരുമലക്കോവിലില്‍ മുരുകന് വേല്‍ സമര്‍പ്പണം നടത്തി മോഹൻലാൽ. കഴിഞ്ഞ ദിവസമായിരുന്നു മോഹൻലാലും സുഹൃത്തുക്കളും പന്‍പൊഴി തിരുമല കുമാരസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി വഴിപാടായി ചെമ്പിൽ പൊതിഞ്ഞ വേൽ സമർപ്പിച്ചത്. മോഹൻലാലിൻറെ ഒടുവിലത്തേതാണ് പുറത്തിറങ്ങിയ തുടരും എന്ന ചിത്രത്തിലെ ‘കൊണ്ടാട്ടം’ എന്ന പാട്ടിലും 600 വർഷത്തിലധികം പഴക്കമുള്ള തിരുമലയെ കുറിച്ച് പരാമർശമുണ്ടായി .
കൂടാതെ ചില അന്യഭാഷ ചിത്രങ്ങളുടെയും ലൊക്കേഷനായി ക്ഷേത്രം തിരഞ്ഞെടുത്തിട്ടുണ്ട്. അല്ലു അർജുൻ നായകനായെത്തിയ പുഷ്പ സിനിമയടക്കം ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്. അതേസമയം വിനോദസഞ്ചാരികളടക്കം നിത്യേന സന്ദർശിക്കുന്ന ക്ഷേത്രത്തിൽ ഇനിയും എത്തുമെന്ന ഉറപ്പ് നൽകിയാണ് താരം മടങ്ങിയത്.






