തിരുവനന്തപുരം: മയിൽപ്പീലി പരീക്ഷ നടത്താൻ മാത്രമാണ് കോടതി അനുമതി നൽകിയതെന്നും ഫലം പ്രസിദ്ധീകരിക്കാനാകില്ലെന്നും വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. പരീക്ഷയ്ക്ക് അനുമതി നൽകിയതിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചുവെന്നും അദ്ദേഹം പറഞ്ഞു.ഇത്തരം പരീക്ഷകൾക്ക് അനുമതി നൽകുന്നതിന് സർക്കാർ പുതിയ മാനദണ്ഡങ്ങൾ കൊണ്ടുവരും. വർഗീയ അജണ്ടകൾക്കെതിരെ യുഡിഎഫ് സർക്കാർ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.


