ഡല്‍ഹി: പുകയില ഉല്‍പന്നങ്ങള്‍ക്ക് മേല്‍ ഉയര്‍ത്തിയ തീരുവ സംസ്ഥാനങ്ങളില്‍ നിന്ന് ധനകാര്യ കമ്മീഷന്റെ ശുപാര്‍ശകള്‍ അനുസരിച്ച് ഈടാക്കുമെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍.
ഇത് സെസ് അല്ല എക്‌സൈസ് ഡ്യൂട്ടിയാണ്. പുകയില കര്‍ഷകരെയും ബീഡി തൊഴിലാളികളെയും ബില്‍ ദോഷകരമായി ബാധിക്കില്ല.
രാജ്യത്ത് 49.82 ലക്ഷം രജിസ്റ്റര്‍ ചെയ്ത ബീഡി തൊഴിലാളികളുണ്ടെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. രാജ്യസഭയിലെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ധനമന്ത്രി.
1944ലെ സെന്‍ട്രല്‍ എക്‌സൈസ് ആക്ട് ഭേദഗതി ചെയ്യുന്നതിനാണ് ഈ നിയമനിര്‍മ്മാണം ലക്ഷ്യമിടുന്നത്. സിഗരറ്റ്, സിഗാര്‍, ഹുക്ക, സര്‍ദ തുടങ്ങിയ പുകയില ഉല്‍പ്പന്നങ്ങളുടെ എക്‌സൈസ് തീരുവയാണ് വര്‍ധിക്കുന്നത്.



