കോഴിക്കോട്: കോടഞ്ചേരി ഗ്രാമപഞ്ചായത്തിൽ ആറാം വാർഡിൽ കോൺഗ്രസിന്റെ ഔദ്യോഗിക സ്ഥാനാർത്ഥി വിൽസൺ തറപ്പേലിനെതിരെ റിബൽ മത്സരിക്കുന്ന മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറി ജോസഫ് ആലവേലിയെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കി.
ഇദ്ദേഹത്തിനൊപ്പം പ്രവർത്തിക്കുന്ന പ്രവാസി കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് ലൈജു അരീപ്പറമ്പിൽ, 58ാം ബൂത്ത് പ്രസിഡണ്ട് ജോസഫ് കുറൂര്‍, 6ാം വാർഡ് പ്രസിഡന്റ് രാജു ചെത്തിപ്പുഴ എന്നിവരെയും കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്നും, മറ്റ് ഭാരവാഹി സ്ഥാനങ്ങളിൽ നിന്നും പുറത്താക്കിയതായി ഡി.സി.സി പ്രസിഡന്റ് കെ. പ്രവീൺകുമാർ അറിയിച്ചു. വിമതരായി പത്രിക സമർപ്പിച്ചവർക്ക് പിൻവലിക്കാൻ താക്കീത് നൽകിയിട്ടും അനുസരിക്കാതിരുന്നതോടെയാണ് പുറത്താക്കിയത്.






