സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സ്‌കൂൾ ബസ് കടന്നു പോകുന്നതിനിടെ സ്ഫോടനം; പൊട്ടിയത് പടക്കമെന്ന് സ്ഥിരീകരണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: നാദാപുരം പുറമേരിയിൽ സ്കൂൾ ബസ് കടന്നുപോയ സമയത്ത് ഉണ്ടായ സ്ഫോടനത്തിൽ പൊട്ടിയത് പടക്കമാണെന്ന് സ്ഥിരീകരിച്ചു. ബോംബ് സ്ക്വാഡ് നടത്തിയ വിശദമായ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്.

പുതുവത്സരാഘോഷത്തിനിടെ ഉപേക്ഷിച്ച പടക്കം ബസിന്റെ ടയർ കയറിയതിനെ തുടർന്ന് പൊട്ടിയതാകാമെന്നാണ് പൊലീസിന്റെ നിഗമനം.സംഭവവുമായി ബന്ധപ്പെട്ട് സ്ഫോടക വസ്തു അശ്രദ്ധമായി കൈകാര്യം ചെയ്തതിന് പൊലീസ് കേസെടുത്തിട്ടുണ്ട്.

ഇന്നലെ രാവിലെ 9 മണിയോടെയാണ് സ്കൂൾ ബസ് പ്രദേശം കടന്നുപോയ ഉടൻ പൊട്ടിത്തെറി ഉണ്ടായത്. ബസിന്റെ ടയർ കയറിയതോടെയാണ് ഉഗ്രശബ്ദത്തോടെ സ്ഫോടനം ഉണ്ടായത്. ശബ്ദം കേട്ട് ഡ്രൈവർ ഉടൻ ബസിൽ നിന്ന് ഇറങ്ങി പരിശോധിച്ചപ്പോഴാണ് സ്ഫോടക വസ്തുവാണ് പൊട്ടിയതെന്ന് സംശയം ഉയർന്നത്.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement