Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പാലക്കാട് ബിജെപിയില്‍ പൊട്ടിത്തെറി; തന്നെ ഒറ്റപ്പെടുത്തി ക്രൂശിച്ചുവെന്ന് പ്രമീള ശശിധരൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: ബിജെപി സ്ഥാനാർത്ഥി പട്ടിക തയ്യാറാക്കുന്നതിൽ ഗുരുതര ഏകപക്ഷീയതയുണ്ടെന്ന് മുൻ നഗരംസഭ അധ്യക്ഷ പ്രമീള ശശിധരൻ ആരോപിച്ചു. കൃഷ്ണകുമാർ പക്ഷം സംഘടന പിടിക്കാനുള്ള ശ്രമത്തിലാണ് പട്ടിക ഏകപക്ഷീയമായി തയ്യാറാക്കിയതെന്നും പറഞ്ഞു. സ്വന്തം വാർഡിലെ സ്ഥാനാർത്ഥിയെക്കുറിച്ച് അറിഞ്ഞത് ഇന്നലെ വൈകിട്ട് 3 മണിയോടെയായിരുന്നു എന്നാണ് പ്രമീളയുടെ ആരോപണം.

സംസ്ഥാന നേതൃത്വത്തോട് ഇതിനുള്ള അതൃപ്തി അറിയിച്ചിട്ടുണ്ടെന്നും, സ്ഥാനാർത്ഥി പ്രഖ്യാപന കൺവെൻഷനിൽ തനിക്കു ക്ഷണം നൽകിയില്ലെന്നും പ്രമീള പറഞ്ഞു. ചെയർപേഴ്സൺ ആയിരുന്ന അവസാന ഘട്ടത്തിലും തനിക്കെതിരെ ഒറ്റപ്പെടുത്തലും ക്രൂശിക്കൽ സമീപനവും നടന്നിരുന്നു. പല പരിപാടികളിലും തനിക്കുള്ള അവഗണന ഉണ്ടായിരുന്നതായി അവർ വ്യക്തമാക്കി.

കക്ഷിരാഷ്ട്രീയം നോക്കാതെ ക്ഷണിച്ച പരിപാടികളിൽ പങ്കെടുക്കാറുണ്ടെന്നും, രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം വേദി പങ്കിട്ടതിനെതിരെയും പാർട്ടിക്കുള്ളിൽ വിമർശനം ഉയർന്നതായി പ്രമീള ശശിധരൻ കൂട്ടിച്ചേർത്തു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix